തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 17 തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും 5 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. കോട്ടയം ജില്ലയില്‍ എന്‍സിസി/ സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍ – പട്ടിക വര്‍ഗം), ജില്ലകളില്‍ സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍- പട്ടികജാതി, എസ്‌ഐയുസി നാടാര്‍, മുസ്‌ലിം, എല്‍സി/എഐ), എല്‍ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍-എസ്‌സിസിസി, മുസ്‌ലിം, പട്ടികജാതി, വിശ്വകര്‍മ), ഹൗസിങ് ബോര്‍ഡില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2,പാലക്കാട് ജില്ലയില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പ്രോസസ് സെര്‍വര്‍ (പട്ടികജാതി/വര്‍ഗം), കൊല്ലം, ആലപ്പുഴ, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക വര്‍ഗം).
കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (ചൗക്കീദാര്‍-പട്ടിക വര്‍ഗം), തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പട്ടികജാതി/വര്‍ഗം), വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് (പട്ടിക വര്‍ഗം), കെഎല്‍ഡിബിയില്‍ അസി.കമ്പയിലര്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ ഓഡിറ്റ് അസിസ്റ്റന്റ്, ഫോം മാറ്റിങ്‌സില്‍ (ഇന്ത്യ) ടൈപ്പിസ്റ്റ്, മാര്‍ക്കറ്റ് ഫെഡില്‍ ജൂനിയര്‍ ക്ലാര്‍ക്ക് (സൊസൈറ്റി കാറ്റഗറി), ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (പട്ടികജാതി/വര്‍ഗം), സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍- പട്ടികജാതി/വര്‍ഗം), ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (പട്ടിക വര്‍ഗം), കെല്‍പാമില്‍ എല്‍ഡി ടൈപ്പിസ്റ്റ്(പട്ടികജാതി/വര്‍ഗം) എന്നീ തസ്തികകളിലേക്കാണു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.
ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി), ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് (എല്‍ഡിവി- ഹിന്ദു നാടാര്‍, എസ്‌സിസിസി, എസ്‌ഐയുസി നാടാര്‍)ഹൗസിങ് ബോര്‍ഡില്‍ അസി.എന്‍ജിനീയര്‍ (സിവില്‍),കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 1 (പട്ടികജാതി/വര്‍ഗം, പട്ടിക വര്‍ഗം), ഹൗസിങ് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 , ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം- പട്ടികജാതി/വര്‍ഗം) എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
5 തസ്തികകളിലേക്ക് അഭിമുഖം നടത്തും. ജില്ലകളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം- തസ്തിക മാറ്റം), കെഎസ്എഫ്ഡിസിയില്‍ സിനി അസിസ്റ്റന്റ്(വിശ്വകര്‍മ), സിനി അസിസ്റ്റന്റ്(ഈഴവ/ തിയ്യ/ ബില്ലവ), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍- ഹിസ്റ്ററി-പട്ടിക വര്‍ഗം), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഹിസ്റ്ററി- പട്ടിക വര്‍ഗം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. കെഎംഎംഎല്ലില്‍ ജൂനിയര്‍ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് അര്‍ഹതാ പട്ടിക പ്രസിദ്ധീകരിക്കും. ജല അതോറിറ്റിയില്‍ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫിസര്‍(ഈഴവ, മുസ്‌ലിം,എല്‍സി, പട്ടികജാതി, ഒബിസി)തസ്തികയിലേക്ക് ഒഎംആര്‍ പരീക്ഷ നടത്തും. പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(പട്ടികജാതി/ വര്‍ഗം), ഫോം മാറ്റിങ്‌സില്‍ (ഇന്ത്യ) മെയിന്റനന്‍സ് അസിസ്റ്റന്റ് (മെക്കാനിക്കല്‍) തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.