കോട്ടയം ∙ പുതുപ്പളളിയിൽ എൻഡിഎ സ്ഥാനാർഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നിവർ പരിഗണനയിൽ. ഇതിൽ ലിജിനാണ് സാധ്യതയെന്നാണ് സൂചന. പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിക്കുകയായിരുന്നു.