ചേലക്കര : ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അൻവർ പറഞ്ഞു.
ഇ പി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല എന്നതാണ് അൻവറിന്റെ അഭിപ്രായം. ഇ പി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണെന്നും പി വി അൻവർ ആരോപിച്ചു.
അതേസമയം വിവാദക്കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് വിശദീകരിച്ചു.