ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് കൂടുതള്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ജൂണ്‍ 15 മുതലാണ് പ്രതിദിനം മൂന്ന് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നത്. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം. നിലവില്‍ ഒരു സര്‍വീസ് മാത്രമായിരുന്നു ദോഹ-ബഹ്‌റൈന്‍ സര്‍വീസില്‍ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ മുതലാണ് ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യ സര്‍വീസ് ആരംഭിച്ചത്. രാത്രി എട്ട് മണിക്കാണ് ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള സര്‍വീസ്. രാവിലെ 8 40നും വൈകിട്ട് 3 30നും രാത്രി എട്ട് മണിക്കുമാണ് ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വിമാന സര്‍വീസ്.ജൂണ്‍ പതിനഞ്ച് മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ബഹ്‌റൈനിന്റെ ഗള്‍ഫ് എയര്‍ വിമാനവും ഖത്തറിലേക്ക് ദിനവുമുള്ള സര്‍വീസുകള്‍ കൂട്ടും.