• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, ഇന്ന് യുഡിഎഫ് മാർച്ച്

by Web Desk 06 - News Kerala 24
May 27, 2023 : 7:07 am
in Kerala, News
0
A A
0
പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, ഇന്ന് യുഡിഎഫ് മാർച്ച്

മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകൻ തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ടി.വി ഇബ്രാഹീം എം.എൽ.എ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 9.30ന് പഞ്ചായത്തിലേക്ക് യുഡിഎഫ് മാർച്ച് നടത്തും. പ്ലാന്റ് അടച്ചു പൂട്ടാൻ പഞ്ചായത്തിന് അധികാരമില്ലെന്നും കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി ആണ് ലൈസൻസ് നൽകിയതെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്.

ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ പരാതിക്കാരനായ റസാഖ്‌ പയമ്പ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. തന്റെ മൂത്ത സഹോദരൻ ശ്വാസകോശരോഗം ബാധിച്ച് മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും ഇദ്ദേഹം പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ  പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും  പറയുന്നു.

പതിറ്റാണ്ടുകളോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം തന്‍റെ നാടായ പുളിക്കലിലെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് വരികയായിരുന്നു റസാഖ് പയമ്പ്രോട്ട്.  2019 മുതല്‍ കൊട്ടപ്പുറത്ത് പ്രവര്‍ത്തിച്ച് വരുന്ന പ്ളാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറി പ്രദേശത്തെ ആളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നാണ് റസാഖ് ഉന്നയിച്ച പ്രധാന പരാതി. തന്‍റെ ജ്യേഷ്ഠന്‍ ബഷീറിന്‍റെ മരണത്തിന് കാരണമായതും ഇതേ പദ്ധതിയെന്നായിരുന്നു റസാഖിന്‍റെ ആക്ഷേപം. ശ്വാസ കോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ബഷീറിന്‍റെ മരണം.  ഇതിനെക്കുറിച്ച് റസാഖ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ എഴുതുകയും ചെയ്തിരുന്നു.

ഈ വിഷയത്തില്‍ താന്‍ പഞ്ചായത്തില്‍ നല്‍കിയ പരാതികള്‍ കഴുത്തില്‍ കെട്ടിയായിരുന്നു റസാഖ് ജീവനൊടുക്കിയത്. സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന റസാഖ് ഇഎംഎസ് മന്ദിരത്തിനായി വീടും സ്ഥലവുമുള്‍പ്പെടെ ദാനം ചെയ്യുകയും ചെയ്തിരുന്നു. കോഴിക്കോട് ലളിത കലാ അക്കാദമിയിൽ വൈകിട്ട് നാലരയോടെ റസാഖ് പ്രായമ്പോ്രോട്ടിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു.  സാംസ്കാരിക പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മാവൂർ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; ജില്ലകളിൽ മുന്നറിയിപ്പ്

Next Post

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം; നിയന്ത്രണ വിധേയമാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം; നിയന്ത്രണ വിധേയമാക്കി

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം; നിയന്ത്രണ വിധേയമാക്കി

ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു, യാത്രക്കാർക്ക് പരിക്ക്, ഇടിച്ചത് ചക്കക്കൊമ്പനെയാണോ എന്ന് സംശയം

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കുള്ള ദിശയിൽ; നിരീക്ഷിച്ച് കേരളാ - തമിഴ്‌നാട് വനം വകുപ്പുകൾ

എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

ഹോട്ടലുടമയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, ചോദ്യം ചെയ്യും

ഫർഹാന പഠിക്കാൻ മിടുക്കി, മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്ത്; ഷിബിലിയെ കുറ്റപ്പെടുത്തി ഉമ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021