• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘അശ്ലീല സന്ദേശമയച്ചതിന് ക്വട്ടേഷന്‍’; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, ‘ആട്ടി’ ഷാഹുല്‍ പിടിയില്‍

by Web Desk 04 - News Kerala 24
October 14, 2022 : 6:49 pm
in Kerala, News
Reading Time: 1 min read
0
A A
0
‘അശ്ലീല സന്ദേശമയച്ചതിന് ക്വട്ടേഷന്‍’; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, ‘ആട്ടി’ ഷാഹുല്‍ പിടിയില്‍

കോഴിക്കോട്: കക്കോടിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിൽ. ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (31) നെയാണ് കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേർ ചേർന്ന് തട്ടികൊണ്ടു പോയത്. യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഘം എടവണ്ണപാറയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഷാഹുലിനെ ചോദ്യം ചെയ്തതിൽ നിന്നും തന്‍റെ സുഹൃത്തിന്‍റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്‍റെ പേരിലായിരുന്നു ക്വട്ടേഷൻ എന്നും ക്വട്ടേഷൻ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാൻ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകൾ ഉള്ളതിനാൽ പരാജയപ്പെടുകയായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തിനിരയായ യുവാവിന്‍റെ പരാതിയില്‍ ചേവായൂർ പൊലീസ് കേസെടുത്തിരുന്നു. ഇൻസ്പെക്ടർ കെ.കെ ബിജുവിന്‍റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണത്തില്‍ അക്രമി സംഘമെത്തിയ ഇന്നോവ കാർ കണ്ടെത്തുകയും വാഹനം വാടകയ്ക്ക് എടുത്തതാണെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നോവ വാടകക്ക് എടുത്ത സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും പൊലീസ് പിടികൂടി. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഒളിവില്‍ പോയിരുന്നു.

ഇവർക്കായി അന്വേഷണം തുടരവെയാണ് ഒളിവിലായിരുന്ന ഷാഹുല്‍ പിടിലാവുന്നത്. ഒരാൾ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം ഷാഹുൽ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോൾ സുഹൃത്തും നിരവധി മോഷണ- ലഹരിമരുന്ന് കേസിലെ പ്രതിയായ നുബിൻ അശോകിനൊപ്പം രഹസ്യ സങ്കേതത്തിൽ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു പ്രതി. മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും ഉണ്ടായിരുന്നു. വൈദ്യ പരിശോധനയിൽ നാലുതുന്നികെട്ടുകള്‍ വേണ്ടിവന്നു.

ഇവരുടെ പരാതിയിൽ ആക്രമിച്ച സംഘത്തെ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. നുബിൻ അശോകിനെ ഫറോക്ക് പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക് നിരവധി വാറണ്ട് നിലവിലുണ്ട്. ഇയാളും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, അർജുൻ എ.കെ, രാകേഷ് ചൈതന്യം, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സജി. എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് നന്മണ്ട, ശ്രീരാഗ് എസ് എന്നിവരായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാൻവാപിയിൽ കാർബൺ ഡേറ്റിങ്: ഹിന്ദു വിഭാഗത്തിന്റെ അപേക്ഷ തള്ളി കോടതി

Next Post

ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വസീം അക്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വസീം അക്രം

ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വസീം അക്രം

‘ബൈക്ക് മോഷണം, ചന്ദനക്കടത്ത്,കത്തിക്കുത്ത്’, ഒളിസങ്കേതത്തിൽ ലഹരി ഉപയോഗിക്കുന്നതിനിടെ പ്രതിയെ പൊക്കി പൊലീസ്

'ബൈക്ക് മോഷണം, ചന്ദനക്കടത്ത്,കത്തിക്കുത്ത്', ഒളിസങ്കേതത്തിൽ ലഹരി ഉപയോഗിക്കുന്നതിനിടെ പ്രതിയെ പൊക്കി പൊലീസ്

സംസ്ഥാനത്ത് മഴ ശക്തമാകും, 7 ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട് , മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകും, 7 ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട് , മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത

ഇലന്തൂര്‍ നരബലി; ഷാഫി 40000 രൂപ നൽകിയെന്ന് ഭാര്യയുടെ മൊഴി; വണ്ടി വിറ്റുകിട്ടിയ പണമാണെന്ന് പറഞ്ഞു

ഇലന്തൂര്‍ നരബലി; ഷാഫി 40000 രൂപ നൽകിയെന്ന് ഭാര്യയുടെ മൊഴി; വണ്ടി വിറ്റുകിട്ടിയ പണമാണെന്ന് പറഞ്ഞു

‘മലപ്പുറത്തെ തല്ല്’: സ്കൂൾ പരിസരത്തെ സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം; വി ശിവന്‍കുട്ടി

'മലപ്പുറത്തെ തല്ല്': സ്കൂൾ പരിസരത്തെ സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം; വി ശിവന്‍കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021