• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച നരേന്ദ്രമോദി ചോദ്യ പേപ്പർ ചോർച്ച തടയാത്തത് എന്തുകൊണ്ട്; യു.ജി.സി ​നെറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
June 20, 2024 : 5:34 pm
in India, News
Reading Time: 1 min read
0
A A
0
യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച നരേന്ദ്രമോദി ചോദ്യ പേപ്പർ ചോർച്ച തടയാത്തത് എന്തുകൊണ്ട്; യു.ജി.സി ​നെറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. റഷ്യ-യുക്രെയ്ൻ യുദ്ധം നരേ​ന്ദ്രമോദി അവസാനിപ്പിച്ചുവെന്നാണ് പറഞ്ഞു കേട്ടത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. അതിനു കാരണം ബി.ജെ.പിയുടെ മാതൃസംഘടന ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പിടിച്ചെടുത്തു എന്നതാണ്. ഇത് മാറാത്ത കാലത്തോളം ചോദ്യപേപ്പർ ചോർച്ച തുടർന്നുകൊണ്ടിരിക്കും. അതിന് എല്ലാ വിധ ഒത്താശയും ചെയ്യുന്നത് മോദിയാണ്. ഇത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രക്കിടെ ആയിരക്കണക്കിന് ആളുകൾ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പരാതിപ്പെട്ടിരുന്നു. നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർ പിടിച്ചെടുത്തു. അതാണ് ചോദ്യപേപ്പർ ചോർച്ച സർവ വ്യാപകമാകാൻ കാരണം. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക സംഘടനയാണ് എല്ലാറ്റിന്റെയും യോഗ്യത. ഈ സംഘടനയും ബി.ജെ.പിയും ചേർന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിച്ചുവെന്നും രാഹുൽ വിമർശിച്ചു.

മധ്യപ്രദേശിലെ വ്യാപം അഴിമതി രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. രാജ്യ​ത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവാക്കളുടെ ഭാവിയാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. നേരത്തേ ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലായിരുന്നു ചോദ്യ പേപ്പർ ചോർച്ച നടന്നിരുന്നത്. ഇപ്പോഴത് രാജ്യം മുഴുവൻ പടർന്നിരിക്കുന്നു. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ഒന്നും ചെയ്യാത്തത് കൊണ്ട് കഷ്ടപ്പെടുന്നത് വിദ്യാർഥികളാണ്. നോട്ടുനിരോധനം കൊണ്ടുവന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ എങ്ങനെയാണോ നശിപ്പിച്ചത് അതുപോലെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാനാണ് മോദി ​ശ്രമിക്കുന്നത്. നീറ്റ്, നെറ്റ് വിഷയങ്ങൾ ജൂൺ 24ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് രാജ്യത്തുടനീളമുള്ള സെന്ററുകളിൽ ​നെറ്റ് പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ബുധനാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കുകയും ചെയ്തു. പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ചക്കില്ലെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിന് സി.ബി​.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

Next Post

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക്​ ബയോ ടോയ്​ലറ്റ്​ ഒരുക്കണം -ഹൈകോടതി

നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക്​ ബയോ ടോയ്​ലറ്റ്​ ഒരുക്കണം -ഹൈകോടതി

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭൂനിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കണം : കേരളാ കോണ്‍ഗ്രസ് (എം)

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭൂനിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കണം : കേരളാ കോണ്‍ഗ്രസ് (എം)

അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥലങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം -കോവിൽമല രാജാവ്

അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥലങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം -കോവിൽമല രാജാവ്

അണ്ണാമലൈ, തമിഴിസൈ എന്നിവർക്കെതിരെ വിമർശനം; തമിഴ്നാട്ടിൽ രണ്ട് ബി.ജെ.പി നേതാക്കൾ പുറത്ത്

അണ്ണാമലൈ, തമിഴിസൈ എന്നിവർക്കെതിരെ വിമർശനം; തമിഴ്നാട്ടിൽ രണ്ട് ബി.ജെ.പി നേതാക്കൾ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021