• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ നഷ്ടം എട്ടു വർഷമെന്ന് രാഹുൽ ഹൈകോടതിയിൽ

by Web Desk 04 - News Kerala 24
April 30, 2023 : 6:47 am
in India, News
0
A A
0
ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ നഷ്ടം എട്ടു വർഷമെന്ന് രാഹുൽ ഹൈകോടതിയിൽ

അഹ്മദാബാദ്: മാനനഷ്ട കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ രാഷ്ട്രീയജീവിതത്തിൽ എട്ടു വർഷം നഷ്ടപ്പെടുമെന്ന് ഗുജറാത്ത് ഹൈകോടതിയിൽ രാഹുൽ ഗാന്ധി.സ്റ്റേ അനുവദിക്കാത്തതുവഴിയുള്ള പ്രത്യാഘാതം ഒരിക്കലും തിരുത്താൻ കഴിയാത്തതാണ്. മാനനഷ്ട കേസിൽ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യാൻ സൂറത്ത് സെഷൻസ് കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഹൈകോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ചപ്പോൾ രാഹുലിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ഈ വാദം മുന്നോട്ടു വെച്ചത്.കേസിൽ ചൊവ്വാഴ്ച വാദം പൂർത്തിയാക്കാൻ പാകത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിനോടും മാനനഷ്ട കേസ് നൽകിയ പൂർണേഷ് ജോഷിയോടും ജസ്റ്റിസ് ഹേമന്ദ് എം. പ്രഛക് നിർദേശിച്ചു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

മാനനഷ്ട കേസിൽ രണ്ടു വർഷത്തെ പരമാവധി ശിക്ഷ നൽകിയ മജിസ്ട്രേറ്റ് കോടതി വിധിയും സ്റ്റേ അനുവദിക്കാത്ത സെഷൻസ് കോടതി വിധിയും അന്യായമാണെന്ന് അഭിഷേക് സിങ്വി വാദിച്ചു. മാനനഷ്ട കേസ് നേരിടുന്ന രാഹുലിന് ജാമ്യം നിഷേധിക്കാൻ സെഷൻസ് കോടതി ഉദാഹരിച്ചത് തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, മാനഭംഗം തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകാതിരുന്ന മുൻകാല കോടതി വിധികളാണ്. അവയത്രയും ഈ കേസിൽ പ്രസക്തമല്ല.

2019ലെ പ്രസംഗത്തിൽ നരേന്ദ്ര മോദി, ലളിത് മോദി തുടങ്ങിയ പേരുകളാണ് രാഹുൽ ഗാന്ധി പറഞ്ഞത്. പരാതിക്കാരനായ പൂർണേഷ് മോദിക്ക് ഒരു ബന്ധവുമില്ല. മോദി സമുദായത്തെ അധിക്ഷേപിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ഹരജി. ഒരു സമുദായത്തെയാകെ പ്രതിനിധാനംചെയ്ത് ഒരു വ്യക്തിക്ക് മാനനഷ്ട കേസ് നൽകാനാവില്ലെന്നാണ് നിയമം. പ്രസംഗം നേരിട്ടു കേൾക്കുകയോ ഡിജിറ്റൽ തെളിവു നൽകുകയോ ചെയ്യാത്ത പൂർണേഷ് നൽകിയ കേസ് യഥാർഥത്തിൽ കോടതിക്കു മുന്നിൽ നിലനിൽക്കുന്നതല്ല. ഹൈകോടതിയും സെഷൻസ് കോടതി വിധി സ്റ്റേ ചെയ്യാതിരുന്നാൽ രാഹുലിന് ഉണ്ടാകുന്നത് രാഷ്ട്രീയത്തിൽ അപരിഹാര്യമായ നഷ്ടമാണ്. എട്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പു നടക്കുകയും പുതിയ ജനപ്രതിനിധി വരുകയും ചെയ്ത ശേഷം രാഹുലിന് അനുകൂലമായാണ് അപ്പീലിൽ തീരുമാനം വരുന്നതെങ്കിൽ, അദ്ദേഹത്തിനുണ്ടായ നഷ്ടം ആർക്കും നികത്തിക്കൊടുക്കാൻ പറ്റില്ല.

ക്രിമിനൽ മാനനഷ്ട കേസുകളിൽ നൽകാവുന്ന പരമാവധി ശിക്ഷ രണ്ടു വർഷമാണ്. എന്നാൽ ഇത്ര ദീർഘകാലത്തെ ശിക്ഷ മുമ്പുണ്ടായതായി കേട്ടുകേൾവിപോലുമില്ല. ഏറിയാൽ അഞ്ചു മാസമൊക്കെയാണ് ശിക്ഷിക്കുക. മജിസ്ട്രേറ്റ് കോടതി പക്ഷേ, പരമാവധി ശിക്ഷ നൽകി. ഇതാണ് എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

എന്നാൽ ഹൈകോടതിക്ക് ശിക്ഷ സ്റ്റേ ചെയ്യാനാവില്ലെന്നും ഹരജിയുടെ ഗൗരവം കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ മിതേഷ് അമിൻ, പൂർണേഷ് ജോഷിക്കു വേണ്ടി ഹാജരായ നിരുപം നാനാവതി എന്നിവർ വാദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരിക്കൂറില്‍ വീട്ടമ്മ കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം; പ്രതികളായ ഇതരസംസ്ഥാനക്കാർ എവിടെ? പിടികൂടാനാവാതെ അന്വേഷണ സംഘം

Next Post

എ.​​ഐ കാ​​മ​​റ: രേ​ഖ​ക​ളി​ൽ കെ​ൽ​ട്രോ​ണി​​ന്‍റെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എ.​​ഐ കാ​​മ​​റ: രേ​ഖ​ക​ളി​ൽ കെ​ൽ​ട്രോ​ണി​​ന്‍റെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

എ.​​ഐ കാ​​മ​​റ: രേ​ഖ​ക​ളി​ൽ കെ​ൽ​ട്രോ​ണി​​ന്‍റെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021