• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ കേന്ദ്രത്തിന് കൂട്ടുനില്‍ക്കരുത് ; ട്വിറ്ററിനോടു രാഹുല്‍

by Web Desk 06 - News Kerala 24
January 27, 2022 : 12:00 pm
in India, News
Reading Time: 1 min read
0
A A
0
സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കുന്നതിനുള്ള കരുവായി ട്വിറ്റര്‍ മാറരുതെന്ന് ട്വിറ്ററിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിന് എഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ സജീവമാകുന്നതിലും തന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍നിന്നും ബോധപൂര്‍വം തന്നെ തടയുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ക്യാംപെയിന്‍ നടത്തുന്നതായി കത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്രനീക്കത്തിന് ട്വിറ്റര്‍ കൂട്ടുനില്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നും രാഹുല്‍ പറഞ്ഞു. ഡിസംബര്‍ 27 ന് എഴുതിയ കത്തിലെ വിശദാംശങ്ങള്‍ എന്‍ഡിടിവിയാണ് പുറത്തുവിട്ടത്. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടാന്‍ ബോധപൂര്‍വമല്ലെങ്കിലും ഭരണകൂടം തങ്ങളെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ട്വിറ്ററിന് കടമയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

2021 ഓഗസ്റ്റില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിനു ശേഷം ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി രാഹുല്‍ ആരോപിക്കുന്നു. 2021ലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ നാല് ലക്ഷത്തില്‍ അധികം ഫോളവേഴ്‌സ് ഉണ്ടായപ്പോള്‍ പിന്നിടുള്ള മാസങ്ങളില്‍ വന്‍ ഇടിവ് ഉണ്ടായി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുന്ന ഡേറ്റയും കത്തിനൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍ തന്റെ ഫോളവേഴ്സിന്റെ കാര്യത്തിലുള്ള കുത്തനെയുള്ള ഇടിവ് മറ്റു നേതാക്കള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കണക്കുകള്‍ നിരത്തി വിശദീകരിച്ചു.

ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ അതിജീവനത്തെ കുറിച്ചും കര്‍ഷകര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ ശബ്ദിക്കുകയും ചെയ്തതിനു പിന്നാലെയാണ് തന്റെ ഫോളവേഴ്‌സിന്റെ കാര്യത്തില്‍ ഇടിവുണ്ടായതെന്നും ഇത് തീര്‍ത്തും നിഷ്‌കളങ്കമല്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ ബന്ധുക്കളെ രാഹുല്‍ സന്ദര്‍ശിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ബന്ധുക്കളുടെ ചിത്രം പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് അറിയിച്ചുവെങ്കിലും ട്വിറ്റര്‍ നിഷേധിച്ചു. വിഷയത്തില്‍ തുടര്‍നടപടിക്കായി ദേശീയ ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിന് നോട്ടിസ് നല്‍കിയിരുന്നു.

 

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യം നേരത്തെയാകാം ; സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങും

Next Post

സി കാറ്റഗറിയിലെ തീയറ്റർ അടച്ചിടരുതെന്ന് ഉടമകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സി കാറ്റഗറിയിലെ തീയറ്റർ അടച്ചിടരുതെന്ന് ഉടമകൾ

സി കാറ്റഗറിയിലെ തീയറ്റർ അടച്ചിടരുതെന്ന് ഉടമകൾ

പ്രവാസികള്‍ക്കായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് മസ്‌കറ്റിലെ പഴയ എയര്‍പോര്‍ട്ടില്‍

ഇന്ത്യയിൽ നിന്നുള്ളവർക്കും വരാം , മുഴുവൻ വാക്സിനും എടുത്തവരായാൽ മതി ; വാതിൽ തുറന്നിട്ട് യു.കെ

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍

എയര്‍ ഇന്ത്യ ഇന്ന് ടാറ്റയ്ക്കു കൈമാറും ; എന്‍. ചന്ദ്രശേഖരന്‍ മോദിയെ സന്ദര്‍ശിച്ചേക്കും

എയര്‍ ഇന്ത്യ ഇന്ന് ടാറ്റയ്ക്കു കൈമാറും ; എന്‍. ചന്ദ്രശേഖരന്‍ മോദിയെ സന്ദര്‍ശിച്ചേക്കും

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കൂട്ട ബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി ; 4 പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021