തിരുവനന്തപുരം> രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഒരു പ്രത്യേകതയുമില്ലെന്നും എല്ലാ കേസിലും നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്താൽ ആരായാലും അറസ്റ്റ് ചെയ്യും. അതിൽ രാഷ്ട്രീയം നോക്കില്ല. അറസ്റ്റ് ധൃതിയിലായിരുന്നില്ല. തെളിവു ശേഖരിക്കുന്നതിനാണ് മുൻഗണന നൽകിയത്. ക്രമസമാധാന പ്രശ്നമുണ്ടാകാത്ത നിലയിലാണ് അറസ്റ്റിന് തീരുമാനിച്ചത്. എവിടെവച്ചാണെങ്കിലും അറസ്റ്റു ചെയ്യാം. അതു പൊലീസാണ് തീരുമാനിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.