അബുദാബി: യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധിക്കിടെ ഇന്നലെ പല സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ദുബൈയുടെ പല ഭാഗങ്ങള്‍, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ വര്‍സനിലും ഇന്റര്‍നാഷണല്‍ സിറ്റിയിലും വ്യാഴാഴ്ച വൈകുന്നേരം നേരിയ തോതില്‍ മഴയും പാം ജുമൈറയിലും ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലും ഇടിമിന്നലോട് കൂടിയ നേരിയ ചാറ്റല്‍മഴയും ഉണ്ടായി. കാലാവസ്ഥ കേന്ദ്രം രാജ്യത്ത് പല സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.