• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സോണിയയുടെ പിൻഗാമി ആര്? കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; തരൂരിന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് ഉണ്ണിത്താൻ

by Web Desk 06 - News Kerala 24
October 16, 2022 : 3:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും. വോട്ടർ പട്ടികയ്ക്കെതിരായ തരൂരിന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് തെലങ്കാനയിലെ വരണാധികാരിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

22 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം.  ഗോദയിലുള്ളത് രണ്ട് ദക്ഷിണേന്ത്യക്കാര്‍. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം സംസ്ഥാനങ്ങളിലൂടെ പ്രചാരണം. രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന്  പ്രത്യേകതകള്‍  ഏറെയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നടന്നത് നാടകീയ നീക്കങ്ങള്‍. വിശ്വസ്തനായ അശോക് ഗെലോട്ടിനെ താക്കോല്‍ ഏല്‍പ്പിക്കാന്‍ നോക്കിയെങ്കില്‍, രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു. കറങ്ങിത്തിരഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക്. പിന്നാലെ, ഗാന്ധി കുടുംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍, ഖാര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരന്ന കാഴ്ച.

നേതൃത്വത്തിന്‍റെ വിവേചനത്തിനും, വോട്ടര്‍പട്ടികയിലെ ക്രമക്കേടിനുമെതിരെ തരൂരിന് പലകുറി പ്രതികരിക്കേണ്ടി വന്നെങ്കിലും പരാതികള്‍ നിര്‍ദാക്ഷണ്യം തെരഞ്ഞെടുപ്പ് സമിതി തള്ളി. ഒടുവിൽ ഇപ്പോഴിതാ തെലങ്കാനയിലെ വരണാധികാരിയായ രാജ്മോഹൻ ഉണ്ണിത്താനും. പരാതിയിൽ കഴമ്പില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. തരൂർ പാർട്ടിയിൽ ട്രെയിനി ആണെന്നും പിന്തുണ ഖാർഗേക്ക് ആണെന്നും കെ.സുധാകരനും വ്യക്തമാക്കി.

നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത് ഒരുക്കും. എഐസിസിസി, പിസിസി അംഗങ്ങളായ 9,308 വോട്ടര്‍മാര്‍. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം  ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ അറിയാം ഖാർഗെയാണോ തരൂർ ആണോ എന്ന്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല, ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും’

Next Post

‘അത് നാട്ടില്‍ പ്രചാരത്തിലുള്ള കഥ, ദുരുദ്ദേശമില്ല, വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’ കെ സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം : പോലീസ് റിപ്പോർട്ടിൽ ഗൂഢാലോചനയെന്ന് കെ.സുധാകരൻ

'അത് നാട്ടില്‍ പ്രചാരത്തിലുള്ള കഥ, ദുരുദ്ദേശമില്ല, വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു' കെ സുധാകരന്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

10 വയസുകാരൻ മകനെ ടാറ്റൂ ചെയ്യാൻ അനുവദിച്ചു, അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്

വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

'അയച്ച സന്ദേശം എഡിറ്റ് ചെയ്യാം': പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 137 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ ഇന്ന് മുതല്‍ അല്‍ വാസ്മി സീസണ്‍; 52 ദിവസം മഴക്കാലം നീണ്ടുനില്‍ക്കുമെന്ന് അറിയിപ്പ്

വിവാഹപ്രായം ഉയർത്തൽ ;  കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

സുഹൃത്തിനെ കാണാനെത്തിയ ഗൂഗിള്‍ ജീവനക്കാരനെ ബന്ദിയാക്കി വിവാഹം ചെയ്യിപ്പിച്ചതായി പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021