ദില്ലി : ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.