• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്: വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചു

by Web Desk 06 - News Kerala 24
December 30, 2022 : 1:46 pm
0
A A
0
ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്: വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചു

വർക്കല: 90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ വഹിച്ചു.  ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് ഇവിടേക്ക് വന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ശിവഗിരി തീർത്ഥാടനത്തിൻ്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൻ്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ശിവഗിരി സന്ദർശനത്തിൻ്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.  വൈകിട്ടോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേരും. കൊവിഡ് കാരണമുള്ള മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും പൂർവ്വപ്രതാപത്തോടെ നടത്തുന്നത്.

രാജ്നാഥ് സിംഗിൻ്റെ വാക്കുകൾ –

ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. സംസ്കാരികമായ ഏകത്വം നടപ്പാക്കിയത് ശ്രീനാരായണ ഗുരു ആണ്. എല്ലാവരും ഒന്നാണെന്ന സങ്കൽപത്തിലാണ് ഇവിടെയുള്ളവരെല്ലാം. സാംസ്കാരിക പാരമ്പര്യം നാം ലോകത്തെ അറിയിച്ചു മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും തുല്യമായി കണ്ടു. ഉപനിഷത്തുകളിലും ഇതേ സങ്കൽപം കാണാം. തത്ത്വമസി എന്ന സങ്കല്പം തന്നെ മഹത്തരമാണ്. ഭക്തകവി തുളസീദാസും എല്ലാവരും ഒന്നാണെന്നാണ് പറഞ്ഞത്.

സമൂഹത്തിൽ ഈശ്വര ആരാധന ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. ആ കാലത്തായിരുന്നു ശ്രീനാരായണ ഗുരു താഴേത്തട്ടിലുള്ളവർക്ക് വേണ്ടി പ്രയത്നിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശം മഹത്തരമാണ്. സമൂഹമാറ്റത്തിന് വേണ്ടിയാണ് ഗുരു പ്രവർത്തിച്ചത്. മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ലളിതമായ ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു. ഗുരുദേവൻ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറഞ്ഞിരുന്നു. വിദ്യ നേടിയാൽ സമൂഹത്തിന് മുന്നോട്ട് പോകാം എന്ന് ഗുരുദേവൻ പറഞ്ഞു.

വടക്കേയിന്ത്യയിലെ ആത്മീയ ചൈതന്യമുള്ള സ്ഥലമാണ് കാശിയെങ്കിൽ തെക്കൻ ഭാഗത്ത് അത് വർക്കലയാണ്. സമുദായം മുന്നോട്ട് പോകണമെങ്കിൽ സംഘടിതമാകണം എന്ന് ഗുരുദേവൻ പറഞ്ഞു. മുഴുവൻ ഭാരതീയരും സംഘടിതമായി മുന്നോട്ട് പോകണം. വർക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടൻ നടപ്പിലാക്കും. സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ട്: മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം

Next Post

കായിക പ്രതിഭയാണോ? കെഎസ്ഇബിയിൽ സ്പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കായിക പ്രതിഭയാണോ? കെഎസ്ഇബിയിൽ സ്പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

കായിക പ്രതിഭയാണോ? കെഎസ്ഇബിയിൽ സ്പോർട്സ് ക്വോട്ട നിയമനത്തിന് അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ്, കൊച്ചിയിൽ ആദ്യ അറസ്റ്റ്; മൂന്ന് പേർ കസ്റ്റഡിയിൽ തുടരുന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പ്രണയബന്ധത്തെ എതിർത്തു; 17കാരിയും കാമുകനും അമ്മയെ കൊലപ്പെടുത്തി, വിദ​ഗ്ധമായി പിടികൂടി പൊലീസ്

ഗുരുവായൂരപ്പന് 1,737.കോടി രൂപ ബാങ്ക് നിക്ഷേപം; 271.05 ഏക്കർ ഭൂമി

ഗുരുവായൂരപ്പന് 1,737.കോടി രൂപ ബാങ്ക് നിക്ഷേപം; 271.05 ഏക്കർ ഭൂമി

റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In