• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

by Web Desk 06 - News Kerala 24
December 30, 2022 : 2:53 pm
in India, News, Sports
Reading Time: 1 min read
0
A A
0
റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകടകാരണം പൊലീസിനോട് വെളിപ്പെടുത്തി താരം

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരത്തെ രക്ഷപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു. രാവിലെ 5.30ന ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. പന്തിന് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. കാല്‍മുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി റിഷഭ് പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.  ജനുവരി 3 മുതല്‍ 15 വരെയാകും എന്‍സിഎയില്‍ പന്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നു. കാല്‍മുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസ് വരാനുള്ളതും ബിസിസിഐയുടെ മനസിലുണ്ട്. ടെസ്റ്റില്‍ ടീം ഇന്ത്യയുടെ നമ്പര്‍ ഒന്നാം വിക്കറ്റ് കീപ്പറാണ് റിഷഭ്. എന്നാല്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ സാന്നിധ്യം വൈറ്റ് ബോള്‍ ടീമുകളില്‍ റിഷഭിന് വെല്ലുവിളിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുരുവായൂരപ്പന് 1,737.കോടി രൂപ ബാങ്ക് നിക്ഷേപം; 271.05 ഏക്കർ ഭൂമി

Next Post

തണുപ്പ്കാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഇതാ ചില വഴികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തണുപ്പ്കാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഇതാ ചില വഴികൾ

തണുപ്പ്കാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഇതാ ചില വഴികൾ

പുതുവര്‍ഷാഘോഷം; ഒരുക്കത്തില്‍ യുഎഇ, ഗതാഗതനിയന്ത്രണങ്ങളെ കുറിച്ചറിയാം…

പുതുവര്‍ഷാഘോഷം; ഒരുക്കത്തില്‍ യുഎഇ, ഗതാഗതനിയന്ത്രണങ്ങളെ കുറിച്ചറിയാം...

ഇന്‍ഷൂറന്‍സ്, എന്‍പിഎസ്, റിവാര്‍ഡ് പോയിന്റ്; 2023 ജനുവരി 1 മുതല്‍ മാറുന്ന 5 നിയമങ്ങള്‍

ഇന്‍ഷൂറന്‍സ്, എന്‍പിഎസ്, റിവാര്‍ഡ് പോയിന്റ്; 2023 ജനുവരി 1 മുതല്‍ മാറുന്ന 5 നിയമങ്ങള്‍

മദ്യപിച്ച് വഴിയില്‍ നിന്ന് സ്ത്രീകളോട് ഫോണ്‍ നമ്പര്‍ ചോദിച്ചു; യുവാവിന് കൂട്ട മര്‍ദ്ദനം

മദ്യപിച്ച് വഴിയില്‍ നിന്ന് സ്ത്രീകളോട് ഫോണ്‍ നമ്പര്‍ ചോദിച്ചു; യുവാവിന് കൂട്ട മര്‍ദ്ദനം

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് നരേന്ദ്രമോദി

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് നരേന്ദ്രമോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021