• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്’: രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

by Web Desk 06 - News Kerala 24
November 27, 2022 : 9:23 am
in India, News
Reading Time: 1 min read
0
A A
0
‘സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്’: രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

താനെ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ. “സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും” എന്നാണ് ബാബ രാംദേവ് പറഞ്ഞത്.

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്‍റെ വിവാദ പ്രസ്താവന. “സ്ത്രീകൾ സാരിയില്‍ സുന്ദരികളാണ്, അവർ സൽവാർ സ്യൂട്ടുകളിൽ കാണാന്‍ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടിൽ, അവർ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവർ നന്നായിരിക്കും എന്നാണ്.”

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയെപ്പോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ദീർഘായുസ്സ് ജീവിക്കാൻ രാംദേവ് ചടങ്ങിന് എത്തിയ ജനങ്ങളോട് അഭ്യർത്ഥിച്ചു.

യോഗാ വസ്ത്രങ്ങളും സാരിയും ധരിച്ചെത്തിയ സ്ത്രീകളായിരുന്നു ചടങ്ങില്‍ കൂടുതല്‍. യോഗ പരിശീലനം കഴിഞ്ഞയുടന്‍ ആയിരുന്നു ബാബ രാംദേവിന്‍റെ യോഗം ആരംഭിച്ചത് ഇതോടെ സ്ത്രീകൾക്ക് യോഗ വസ്ത്രം മാറാൻ സമയം ലഭിക്കാതെ യോഗ സ്യൂട്ടിൽ തന്നെയാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇത് വീക്ഷിച്ച രാംദേവ് അവർക്ക് സാരികളിലേക്ക് മാറാൻ സമയമില്ലെങ്കിൽ പ്രശ്‌നമില്ലെന്നും വീട്ടിൽ പോയതിന് ശേഷം അത് ചെയ്യാമെന്നും പറഞ്ഞു. തുടർന്നാണ് രാംദേവ് വിവാദമായ പ്രസ്താവന നടത്തിയത്.
താനെയിലെ ശിവസേന എംപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാംദേവിന്‍റെ വിവാദ പ്രസ്താവന ഗൗരവമായി എടുത്ത മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ശനിയാഴ്ച രാംദേവ് ഈ വിഷയത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

രാംദേവിന്‍റെ പ്രസ്താവനയെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ അപലപിച്ചു. രാംദേവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പരാമർശം നടത്തിയപ്പോൾ എന്തുകൊണ്ട് അമൃത ഫട്നാവിസ് പ്രതിഷേധം ഉയർത്തിയില്ലെന്നും ചോദിച്ചു.

ശിവാജിക്കെതിരെ ഗവർണർ അപമാനകരമായ പരാമർശം നടത്തുമ്പോഴും മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ കർണാടകയിലേക്ക് ചേര്‍ക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുമ്പോഴും ബിജെപി പ്രചാരകൻ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ്. ദില്ലിക്ക് പണയം വെച്ചിരിക്കുകയാണോ സര്‍ക്കാറിന്‍റെ നാവ് – റാവുത്ത് ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹന അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ത‍ർക്കം: ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർ അറസ്റ്റിൽ

Next Post

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉൻ

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറ്, ഒരു കുട്ടിക്ക് പരിക്ക്; ബിജെപിയെ പഴി ചാരി ആം ആദ്മി പാർട്ടി

തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറ്, ഒരു കുട്ടിക്ക് പരിക്ക്; ബിജെപിയെ പഴി ചാരി ആം ആദ്മി പാർട്ടി

ഹോം വർക്ക് ചെയ്യാതെ ടിവി കണ്ടു, ഒരു രാത്രി മുഴുവനും മകനെ ടിവി കാണാൻ നിർബന്ധിച്ച് മാതാപിതാക്കൾ

ഹോം വർക്ക് ചെയ്യാതെ ടിവി കണ്ടു, ഒരു രാത്രി മുഴുവനും മകനെ ടിവി കാണാൻ നിർബന്ധിച്ച് മാതാപിതാക്കൾ

‘വസ്ത്രമൊന്നുമില്ലെങ്കിലും സ്ത്രീകൾ സുന്ദരികൾ’; വിവാദമായി ബാബ രാംദേവിന്‍റെ പ്രസ്താവന, പ്രതിഷേധം

'വസ്ത്രമൊന്നുമില്ലെങ്കിലും സ്ത്രീകൾ സുന്ദരികൾ'; വിവാദമായി ബാബ രാംദേവിന്‍റെ പ്രസ്താവന, പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021