തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന നിർദ്ദേശവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതയാത്ര നടത്തണമെന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഒാരോ തലത്തിലെയും ഭാരവാഹികളുടെ എണ്ണം ഭരണഘടനയില്‍ നിശ്ചയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിറിന് മുന്നോടിയായി നടന്ന ഉപസമിതിയിലാണു രമേശ് ചെന്നിത്തല നിര്‍ദേശം വച്ചത്. ഉപസമിതി യോഗങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളാണ് ചിന്തൻ ശിബിറിൽ ചർച്ചയാകുക.
മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിലാണ് ഉപസമിതി യോഗം ചേരുന്നത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്നു ഭരണഘടനയിൽ തന്നെ നിശ്ചയിക്കണം. ഡിസിസികൾ പുനഃസംഘടിപ്പിക്കണം. 30 ലക്ഷം ജനങ്ങൾക്ക് ഒരു ഡിസിസി എന്ന നിലയിലേക്കു മാറ്റം കൊണ്ടുവരണമെന്നും ചെന്നിത്തല നിർദേശിച്ചു.