ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്‌ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷയാണ് ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുള്ളത്. വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. 10 പേർക്കാണ് പരിക്കേറ്റത്.
സ്‌ഫോടനത്തെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച് ഇന്ന് രാവിലെയാണ് രാമേശ്വരം കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും മറ്റ് ജീവനക്കാരും ദേശീയ ഗാനം ആലപിച്ച ശേഷം ജോലിയിൽ പ്രവേശിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.