ന്യൂഡൽഹി : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. അതേസമയം, നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഈ നോട്ടുകൾ സെപ്റ്റംബർ 30നകം മാറ്റിയെടുക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.