തിരുവനന്തപുരം: പ്രീമിയം ബ്രാൻഡിൽ കശുവണ്ടി വിപണനം സാധ്യമാക്കുക, യന്ത്രവത്കരണവും നവീകരണവും നടപ്പാക്കുക, കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രധാന നിർദേശങ്ങൾ ഉൾപ്പെടുന്ന കശുവണ്ടി വിദഗ്ധ സമിതി റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചു.
കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയില്‍നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ശിപാർശ സമർപ്പിക്കുന്നതിനു നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് ഐ.ഐ.എം സ്ട്രാറ്റജിക് മാനേജ്മെന്റ് അസോ. പ്രഫസര്‍ ഡോ.എസ്. വെങ്കിട്ടരാമന്, കേരള കാഷ്യൂ ബോര്‍ഡ് ചെയര്‍മാനും എം.ഡിയുമായ എ. അലക്സാണ്ടര്‍, കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന് മുന്‍ മേധാവി എന്‍.ആര്. ജോയി, സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.എന്‍. അജിത്കുമാര്‍ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്നത്.