• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

by Web Desk 06 - News Kerala 24
April 9, 2023 : 2:05 pm
in India, News, World
Reading Time: 1 min read
0
A A
0
റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

ദില്ലി:  2022-2023 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ  മൊബൈൽ ഫോൺ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്. സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) നൽകിയ കണക്കുകൾ പ്രകാരം  2022-2023 സാമ്പത്തിക വർഷത്തിൽ 10 ബില്യൺ ഡോളർ മൂല്യമുള്ള സ്മാർട്ട്‌ഫോൺ ഇന്ത്യ കയറ്റുമതി ചെയ്‌തു.

ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ ഇതിനു സഹായകമായി. ഇന്ത്യ നിലവിൽ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് രാജ്യങ്ങൾ യുഎഇ, യുഎസ്, നെതർലാൻഡ്‌സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

40 ബില്യൺ ഡോളർ ഡോളറിലധികം മൂല്യമുള്ള സ്മാർട്ട് ഫോൺ ഉത്പാദനം നടക്കുമെന്നും കയറ്റുമതി 25 ശതമാനം ഉയരുമെന്നും ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന സ്‌മാർട്ട്‌ഫോണുകളിൽ 97 ശതമാനവും ഇപ്പോൾ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്നവയാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്.

ഈ വർഷം മൊബൈൽ ഫോൺ കയറ്റുമതിയിൽ രാജ്യം ഒരു ലക്ഷം കോടി രൂപ കടക്കുമെന്നതിനാൽ 2023 ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

2022-ൽ ഇന്ത്യ 80-85 ശതമാനം ഐഫോണുകൾ നിർമ്മിച്ചതോടെ ചൈനയ്ക്ക് തുല്യമായി ഉയർന്നു.  2027-ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യ നിർമ്മിക്കാൻ സാധ്യതയുണ്ട്. കണക്കുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ ഉത്പാദന ശൃംഖലയുടെ കുടിയേറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഇന്ത്യയും വിയറ്റ്‌നാമും മാറും.

2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപ്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണ്. ഡിസംബറിൽ 1 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ പ്ലെയറാണ് ആപ്പിൾ. നിലവിൽ ഐഫോണുകൾ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമ്മിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഷപ്പ് ഹൗസുകളിലെത്തി ബിജെപി നേതാക്കളുടെ ഈസ്റ്റര്‍ ആശംസ; ഇരട്ടത്താപ്പും പരിഹാസ്യവുമെന്ന് വിഡി സതീശന്‍

Next Post

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

‘തീയിട്ട ശേഷം അതേ ട്രെയിനിൽ കണ്ണൂരെത്തി, പരിശോധനക്കിടയിലും ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ’; ഷാറൂഖ് സെയ്ഫിയുടെ മൊഴി

ട്രെയിൻ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

സൺ ടാൻ അകറ്റാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

സൺ ടാൻ അകറ്റാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

ചൈന സന്ദർശനത്തിന് ഇലോൺ മസ്‌ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021