ഗുരുവായൂര്‍ : ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന ദേവസ്വം ബോര്‍ഡ് ഉത്തരവ് വിവാദത്തില്‍. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കാറുണ്ട്. ഇങ്ങനെ, ഭക്ഷണം തയാറാക്കുന്നവര്‍ ബ്രാഹ്‌മണരായിരിക്കണം എന്നായിരുന്നു ദേവസ്വം നല്‍കിയ ക്വട്ടേഷനിലെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇടതു സഹയാത്രികരായ എഴുത്തുകാര്‍ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടു. വിവാദം ശ്രദ്ധയില്‍പ്പെട്ട ഉടനെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഇടപെടുകയായിരുന്നു. പാചകപ്പണിക്കാരെ ക്ഷണിച്ചുള്ള വിവാദ പരസ്യം റദ്ദാക്കി. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നിലവില്‍ പ്രസാദ ഊട്ട് വിപുലമായി ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പാചകക്കാരെ ക്ഷണിക്കേണ്ടതില്ലെന്ന് ദേവസ്വം കമ്മിറ്റിയും തീരുമാനിച്ചു.