തിരുവന്തപുരം> ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്സിറ്റിയിലെ പ്രഭാഷണം മാതൃകാപെരുമാറ്റ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രഭാഷണം പ്രതിമാസം നടത്തുന്ന പരിപാടിയുടെ ഭാഗം മാത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.