മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ കുടുംബവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ എന്നും നിറയാറുണ്ട്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഫാഷന്‍ മോഡലായ റോഹ്മാന് എന്ന യുവാവിനൊപ്പമാണ് താരത്തിന്റെ ജീവിതം. ദത്തെടുത്ത രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ട്. ഇതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. റോഹ്മാനുമായുള്ള ബന്ധം അവസാനിച്ചെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘സുഹൃത്തുക്കളായി ബന്ധം തുടങ്ങി. ഇനിയും അങ്ങനെ തുടരും. സ്നേഹം നിലനില്ക്കും,’- താരം കുറിപ്പില്‍ പറയുന്നു. ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് സുസ്മിതയുടെ വെളിപ്പെടുത്തല്‍. 2017 ല്‍ ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു.
പതിനഞ്ച് വയസ്സ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മില്‍. 44കാരിയാണ് സുസ്മിത. 29 വയസ്സാണ് റോഹ്മാന്. ഈ പ്രായവ്യത്യാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. ബീവി നമ്പര്‍ വണ്‍, ആന്‍ഖേന്‍, മേ ഹൂ നാ, സമയ്, മേന്‍ പ്യാര് ക്യൂം കിയ എന്നിവയാണ് സുസ്മിതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം വെബ് സീരീസിലൂടെ നടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീം ചെയ്യുന്ന ‘ആര്യ’ എന്ന വെബ് സീരിസ് സുസ്മിതയുടെ കരിയറിലെ തന്നെ വലിയ നേട്ടമായി മാറി.