• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹിമാലയന്റെ കുഞ്ഞനുജൻ ; റോഡുകൾക്ക് മാത്രമായി റോയൽ എൻഫീൽഡ് സ്‌ക്രാം 411 വരുന്നു

by Web Desk 01 - News Kerala 24
February 22, 2022 : 10:55 am
in News, Tech
Reading Time: 1 min read
0
A A
0
റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു

അഡ്വഞ്ചർ ബൈക്ക് ശ്രേണിയിൽ ഓഫ് റോഡുകൾ കീഴടക്കാനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ എത്തിയതെങ്കിൽ അതേ രൂപസാദൃശ്യവുമായി റോഡുകൾക്കായും ഒരു ബൈക്ക് എത്തിക്കുകയാണ് റോയൽ എൻഫീൽഡ്. ഹിമാലയന്റെ ഡിസൈൻ ശൈലി പിന്തുടർന്ന് നേരിയ മാറ്റങ്ങളുമായെത്തുന്ന ഈ ബൈക്കിന് സ്ക്രാം 411 എന്ന് പേര് നൽകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ഈ ബൈക്കുകളുടെ നിർമാണം പൂർത്തിയായെന്ന സൂചന നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. റോയൽ എൻഫീൽഡ് സ്ക്രാം 411 എന്ന പുതിയ ബൈക്കിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓട്ടോമൊബൈൽ പോർട്ടലായ ടീം ബി.എച്ച്.പി. സ്ക്രാം 411 ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയെന്ന സൂചനയാണ് ഈ ചിത്രത്തിലൂടെ വെളിവാകുന്നത്. റോയൽ എൻഫീൽഡിൽ നിന്നുള്ള അടുത്ത അവതരണം ഈ ബൈക്കിന്റെ ആയിരിക്കുമെന്നാണ് വിലയിരുത്തലുകൾ. സ്ക്രാം 411-ന്റെ ബ്രോഷറും മറ്റ് സൂചനകളും മുമ്പുതന്നെ സമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹിമാലയൻ അഡ്വഞ്ചർ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും നേരിയ ഡിസൈൻ മാറ്റങ്ങളോടെയാണ് സ്ക്രാം 411 എത്തുന്നത്. ഹിമാലയനിൽ നൽകിയിട്ടുള്ള വിൻഡ് സ്ക്രീൻ, ലഗേജ് റാക്ക്, 21 ഇഞ്ച് വീൽ, എന്നിവ സ്ക്രാമിൽ നൽകിയിട്ടില്ലെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. 19 ഇഞ്ച് വീലാണ് ഇതിലുള്ളതെന്നാണ് വിവരം. ഹിമാലയൻ മോഡലിന് സ്പോർട്ടി ഭാവം നൽകിയിരുന്ന ഉയർന്ന ഫെൻഡർ പുതിയ മോഡലിൽ നൽകാത്തതും ഈ ബൈക്കിലെ മാറ്റമാണ്. പുതിയ ഹെഡ്ലാമ്പ് ക്ലെസ്റ്റർ, രൂപമാറ്റം വരുത്തിയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനൽ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാർ, പുതുമയുള്ള ബാഡ്ജിങ്ങും പെയിന്റ് സ്കീമും, സിംഗിൾ സീറ്റ്, ഗ്രാബ് റെയിൽ, ടെയ്ൽലാമ്പ്, സാധാരണ ബൈക്കുകൾക്ക് സമാനമായ ഫെൻഡർ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നൽകുന്നവയാണ്. എക്സ്ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നൽകിയിട്ടുള്ളത്.

മെക്കാനിക്കൽ ഫീച്ചറുകൾ ഹിമാലയനിൽ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 411 സി.സി. എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഹിമാലയനിൽ പ്രവർത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഹിമാലയനിൽ 220 എം.എമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുള്ളതെങ്കിൽ സ്ക്രാം 411-ൽ ഇത് 200 എം.എം. ആയി കുറച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Next Post

വധ​ഗൂഢാലോചനാക്കേസ് ; ദിലീപിന്റെ സഹോദരൻ അനൂപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

വധ​ഗൂഢാലോചനാക്കേസ് ; ദിലീപിന്റെ സഹോദരൻ അനൂപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്

ഗാഢത കൂടിയ അസിഡിക് ലായനികൾ ഉപയോഗിക്കരുത് ; ഉപ്പിലിട്ടത് വിൽക്കാം ഈ നിബന്ധനകൾ പാലിച്ച്

ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിന് തിരിച്ചടി ; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിന് തിരിച്ചടി ; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ ; നാളെ ഷാ

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021