വടക്കഞ്ചേരി> യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. വണ്ടാഴി കമ്മാന്തറ രതീഷിനെ(45)യാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദുവിനെ(42) ഇയാൾ ക്രൂരമായി മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
തിങ്കൾ പകൽ 2.30ന് തെക്കേക്കാടുള്ള രതീഷിന്റെ റോൾഡ് ഗോൾഡ് ആഭരണ നിർമാണ യൂണിറ്റിൽവച്ചായിരുന്നു ആക്രമണം. കൊലപാതകശ്രമത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ ചൂലനൂരിലെ ഭാര്യവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2018ൽ സിപിഐ എം വണ്ടാഴി ലോക്കർ കമ്മിറ്റി ഓഫീസിൽ കയറി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് രതീഷ്.