• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

വാഹന കയറ്റുമതി നിരോധിച്ച് റഷ്യ ; വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

by Web Desk 06 - News Kerala 24
March 11, 2022 : 9:38 am
in Automotive, News, World
Reading Time: 1 min read
0
A A
0
ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

കാറുകളും വാഹന ഭാഗങ്ങളും ഉൾപ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാൻ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ൻ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പേരിൽ രാജ്യത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ നീക്കം. 200 ല്‍ അധികം ഉൽപ്പന്നങ്ങൾക്ക് ഒപ്പമാണ് കാറുകളുടെയും ഓട്ടോ പാർട്‍സുകളുടെയും കയറ്റുമതിയും നിരോധിക്കാൻ റഷ്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം വരും ദിവസങ്ങളിൽ വാഹന നിർമ്മാതാക്കൾ നേരിടുന്ന അർദ്ധചാലക പ്രതിസന്ധി കൂടുതൽ വഷളാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘർഷം റഷ്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

കാർ, ഓട്ടോ പാർട്‌സ് കയറ്റുമതിക്ക് റഷ്യ ഏർപ്പെടുത്തിയ വിലക്ക് ഈ വർഷം അവസാനം വരെ തുടരും. റഷ്യയുടെ കയറ്റുമതി പട്ടികയിൽ നിന്ന് നീക്കം ചെയ്‍ത ഇനങ്ങളിൽ വാഹനങ്ങൾ, ടെലികോം, മെഡിക്കൽ, കാർഷിക, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, തടി എന്നിവ ഉൾപ്പെടുന്നു. “റഷ്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടികൾ കൈക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് നിരവധി തരം ഉൽപന്നങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു..” എന്ന് മോസ്കോ വ്യാഴാഴ്‍ച പറഞ്ഞു. റഷ്യയ്‌ക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ക്കുള്ള യുക്തിസഹമായ പ്രതികരണമാണ് ഈ നടപടികൾ.. ഇവ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.. ” റഷ്യൻ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയിൽ നിന്ന് പിൻവാങ്ങിയ പാശ്ചാത്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും ദേശസാത്കരിക്കുമെന്ന റഷ്യയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം . കഴിഞ്ഞ മാസം സംഘർഷം രൂക്ഷമായതിനെ തുടർന്ന് നിരവധി കാർ നിർമ്മാതാക്കൾ റഷ്യയിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഹോണ്ട , ടൊയോട്ട , ഫോക്‌സ്‌വാഗൺ , ജനറൽ മോട്ടോഴ്‌സ്, ജാഗ്വാർ ലാൻഡ് റോവർ , മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കാർ നിർമ്മാതാക്കൾ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഫോർഡും ബിഎംഡബ്ല്യുവും അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമല്ല, അവരുടെ വാഹനങ്ങൾ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.

ജീപ്പ്, ഫിയറ്റ്, പ്യൂഷോ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പായ സ്റ്റെല്ലാന്റിസും വ്യാഴാഴ്ച പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതിയും കയറ്റുമതിയും താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു. റഷ്യയിലെ കലുഗയിൽ സ്റ്റെല്ലാന്റിസിന് മിത്സുബിഷിയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു നിർമ്മാണ പ്ലാന്‍റ് ഉണ്ട്.  അതേസമയം റഷ്യയിലെ പ്രമുഖ വിദേശ കാർ നിർമ്മാതാക്കളിൽ ഒന്നായ ഹ്യുണ്ടായ്, വിതരണ ശൃംഖലയിലെ തടസം കാരണം പ്രവര്‍ത്തനം താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഉൽപ്പാദനം പുനരാരംഭിക്കാൻ നോക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, റഷ്യയുടെ കാറുകളുടെയും ഓട്ടോ പാർട്‌സുകളുടെയും കയറ്റുമതി നിരോധനം തുടരുകയാണെങ്കിൽ, പ്രവർത്തനം പുനരാരംഭിക്കുന്നത് ഹ്യുണ്ടായിക്ക് ബുദ്ധിമുട്ടായിരിക്കും.

മറ്റു വാഹന നിര്‍മ്മാണ കമ്പനികളെ പരിശോധിച്ചാല്‍, ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ചൂട് അഭിമുഖീകരിക്കുന്നു. റഷ്യന്‍ വാഹന ഭീമനായ അവ്തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിർമ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകൾ നിർമ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാർ ബ്രാൻഡ് കൂടിയാണ്. കമ്പനിയുടെ ഉൽപ്പാദനം നിലനിർത്തുന്നതിന് മൈക്രോചിപ്പുകളുടെ ആഭ്യന്തര വിതരണത്തിനായി നോക്കുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപിയുടെ വിജയം ജനങ്ങളുടെ വിജയമെന്ന് സുരേഷ് ഗോപി എംപി

Next Post

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും ; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വായ്പ വിതരണത്തില്‍ വര്‍ധന ; കേരള ബാങ്കുകള്‍ക്ക് കുതിപ്പ്

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും ; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി

കണ്ണൂരിൽ പുതിയ ഐടി പാർക്ക് ; ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു

കണ്ണൂരിൽ പുതിയ ഐടി പാർക്ക് ; ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു

ബജറ്റ് 2022 : എല്ലാ ബാങ്ക് നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ ; വര്‍ക്ക് അറ്റ് ഹോം അലവന്‍സ് എന്നിവ കൊണ്ടുവരുമെന്ന് സൂചന

വർക്ക് നിയർ ഹോം പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കേരള ബജറ്റ് 2022 ; കുടുംബശ്രീക്ക് 260 കോടി അനുവദിച്ചു

കേരള ബജറ്റ് 2022 ; കുടുംബശ്രീക്ക് 260 കോടി അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021