• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒൻപതാം ദിവസം യുക്രൈൻ്റെ തെക്കൻ മേഖലയിൽ കനത്ത പോരാട്ടം , യുദ്ധതന്ത്രം മാറ്റി റഷ്യ

by Web Desk 04 - News Kerala 24
March 4, 2022 : 8:47 pm
in News, World
Reading Time: 1 min read
0
A A
0
ഒൻപതാം ദിവസം യുക്രൈൻ്റെ തെക്കൻ മേഖലയിൽ കനത്ത പോരാട്ടം , യുദ്ധതന്ത്രം മാറ്റി റഷ്യ

കീവ്: യുദ്ധം ഒൻപതാം ദിവസവും തുടരുമ്പോൾ യുക്രൈൻ്റെ തെക്കൻ തീര മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കാർക്കിവിലും പോരാട്ടം തുടരുകയാണ്. അതേസമയം കീവിനെ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കം മന്ദഗതിയിലാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. യുദ്ധത്തിന് മുന്നോടിയായി യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈനികരിൽ 90 ശതമാനവും യുക്രൈനിലേക്ക് കടന്നു.

വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിൽ തുടരുമ്പോൾ ആണ് തെക്കൻ തീരം പിടിക്കാൻ യുക്രൈൻ രൂക്ഷമായ ആക്രമണം നടത്തുന്നത്. തെക്കൻ തീരത്തെ കേഴ്സണും മരിയോപോളും കീഴടക്കിയെന്ന് റഷ്യ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. സപ്രോഷ്യയിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. ഒഡേസ ലക്ഷ്യമാക്കിയും ആക്രമണം നടന്നു. തീരം പൂർണമായും പിടിച്ചടക്കാനുള്ള നീക്കം ശക്തമാണ്. അതേസമയം തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം ഇപ്പോഴും വിജയം കണ്ടില്ല. കീവിനെ ലക്ഷ്യമാക്കി നീങ്ങിയ 64 കിലോമീറ്റർ നീളത്തിലുള്ള സൈനിക വാഹനവ്യൂഹത്തിൻ്റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണെന്ന് ഇന്ന് പുറത്തുവന്ന ഉപഗ്രഹ ദൃശ്യങ്ങളിലും വ്യക്തമാണ്.

കീവ് നഗര കേന്ദ്രത്തിന് 20 കിലോമീറ്റർ അകലെയാണ് സൈനിക വ്യൂഹം. ഇന്ധനവും ഭക്ഷണവും അടക്കമുള്ളവയുടെ ലഭ്യത കുറഞ്ഞതും യുക്രൈൻ്റെ ഷെല്ലാക്രമണത്തിൽ മുൻഭാഗത്തുള്ള ചില വാഹനങ്ങൾക്ക് കേടുപാട് പറ്റിയതും ചില മേഖലയിലെ ദുഷ്കരമായ പാതയുമെല്ലാം മുന്നേറ്റത്തിന് തടസ്സമായെന്നാണ് വിലയിരുത്തൽ. ഭക്ഷണവും ഇന്ധനവും എത്തിക്കുന്നതിനൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി യുദ്ധതന്ത്രത്തിലും സൈനികരുടെ വിന്യാസത്തിലും മാറ്റം വരുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുമുണ്ട്.

ഇതിനിടെ കാർക്കിവ് നഗരകേന്ദ്രത്തിൻ്റെ തൊട്ടടുത്ത് വരെ റഷ്യൻ സൈന്യം എത്തിയിട്ടുണ്ട്. ജനവാസമേഖലകളിലടക്കം ആക്രമണം നടക്കുന്നുണ്ട്. വടക്ക് ചേർണിവിലും സുമിയിലുമാണ് ഏറ്റവുമൊടുവിൽ ശക്തമായ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. റഷ്യൻ ആക്രമണം തുടരുമ്പോഴും യുക്രൈൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നാണ് അമേരിക്കൻ വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥന്‍ കടൽ തീരത്ത് മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പോലീസ്

Next Post

സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ ; നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം : മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ ;  നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം :  മുഖ്യമന്ത്രി

സർക്കാർ ലക്ഷ്യം ജനാഭിലാഷം നടപ്പാക്കൽ ; നാടിനെ പുറകോട്ടടിപ്പിക്കുകയാണ് എതിർക്കുന്നവരുടെ ഉദ്ദേശ്യം : മുഖ്യമന്ത്രി

കൊച്ചി ടാറ്റൂ ലൈംഗിക ചൂഷണ പരാതി ;  ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസ് എടുക്കും

കൊച്ചി ടാറ്റൂ ലൈംഗിക ചൂഷണ പരാതി ; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസ് എടുക്കും

യുക്രെയ്ൻ: 238 പേർ വെള്ളിയാഴ്ച കേരളത്തിലെത്തി

യുക്രെയ്ൻ: 238 പേർ വെള്ളിയാഴ്ച കേരളത്തിലെത്തി

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമെന്ന് റഷ്യൻ വാർത്ത ഏജൻസി

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമെന്ന് റഷ്യൻ വാർത്ത ഏജൻസി

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021