• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

by Web Desk 06 - News Kerala 24
March 26, 2022 : 2:50 pm
in India, News
Reading Time: 1 min read
0
A A
0
പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

ദില്ലി : ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ യുക്രൈന്‍ സംഘര്‍ഷമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇന്ധനത്തിന്റെ 80%വും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഇക്കാര്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ​ഗഡ്കരി കൂട്ടിച്ചേർത്തു.

2004 മുതല്‍  ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമമാണ്  താന്‍ നടത്തുന്നത്. ഇതിന് രാജ്യത്തിന്‌ ആവശ്യമായ ഇന്ധനം സ്വയം ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ,  ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഫ്‌ളെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്, അവ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വർധനയാണ് ഈ വർദ്ധനവ്. മാർച്ച് 22 മുതൽ മൂന്ന് തവണയുള്ള വർദ്ധനയോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 2.40 രൂപയാണ് വർദ്ധിച്ചത്. തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേന കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന്  81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ്  ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.  തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

17 വയസുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍

Next Post

മന്ത്രിസഭ ഒറ്റക്കെട്ട് , ഭിന്നതയില്ല ; റവന്യൂ മന്ത്രിയുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രിസഭ ഒറ്റക്കെട്ട് , ഭിന്നതയില്ല ; റവന്യൂ മന്ത്രിയുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി റിയാസ്

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

ഉത്തർപ്രദേശിൽ സൗജന്യ റേഷൻ നീട്ടി ; തീരുമാനം രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍

ദേശീയപാത വികസനത്തിൽ തെറ്റിധാരണ മാറിയത് പോലെ കെ റെയിൽ വിഷയത്തിലും തെറ്റിധാരണകൾ മാറും – മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിൽ തെറ്റിധാരണ മാറിയത് പോലെ കെ റെയിൽ വിഷയത്തിലും തെറ്റിധാരണകൾ മാറും - മന്ത്രി മുഹമ്മദ് റിയാസ്

സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു ;  ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകും – മന്ത്രി സജി ചെറിയാൻ

സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു ; ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകും - മന്ത്രി സജി ചെറിയാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021