• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഷോപ്പിംഗ് മാളിൽ റഷ്യൻ മിസൈൽ ആക്രമണം ; 13 പേർ കൊല്ലപ്പെട്ടു, മ്ലേച്ഛമായ ആക്രമണമെന്ന് ജി 7 രാജ്യങ്ങൾ

by Web Desk 06 - News Kerala 24
June 28, 2022 : 8:22 am
in News, World
Reading Time: 1 min read
0
A A
0
യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം; 10പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്

ക്രെമെൻചുക്ക് : മധ്യ യുക്രയ്നിയൻ ന​ഗരമായ ക്രെമെൻചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിലേക്ക് റഷ്യൻ മിസൈൽ ആക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ അറിയിച്ചു. ആക്രമണസമയത്ത് മാളിനകത്ത് 1000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നതായും ഇരകളുടെ എണ്ണം സങ്കൽപ്പിക്കാൻ പോലും കഴിയില്ലയെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യയിൽ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രെയ്ൻ ഷോപ്പിംഗ് മാളിൽ റഷ്യൻ നടത്തിയ ആക്രമണത്തെ “മ്ലേച്ഛമായ ആക്രമണം” എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതിനാൽ അന്തിമ മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് വളരെ പെട്ടെന്നാണെന്നും ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിന് കാരണമാകാവുന്ന ഒരു സൈനിക നടപടിയും യുക്രെയ്നിൽ സമീപത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് സാധാരണക്കാർക്ക് നേരെയുള്ള തീവ്രവാദ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇതുകൂടാതെ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 29 പേർക്ക് പ്രാഥമികശുശ്രൂഷ നൽകിയതായും ലുനിൻ ടെലഗ്രാമിലൂടെ അറിയിച്ചു.

പരിഭ്രാന്തി വിതയ്ക്കൽ, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, പരിഷ്കൃതരായ പാശ്ചാത്യരെ വീണ്ടും ചർച്ചക്ക് ഇരുത്തൽ തുടങ്ങി ആക്രമണത്തിൽ റഷ്യക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ടാകാമെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ അറിയിച്ചു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കൂടുതൽ ആയുധങ്ങളും, മിസൈൽ പ്രതിരോധവും ആവശ്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമാക് ട്വിറ്ററിൽ കുറിച്ചു. സുരക്ഷിത ആശയവിനിമയം, ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ, ഇന്ധനം എന്നീ മേഖലകളിൽ യുക്രെയ്നിനുള്ള പുതിയ സഹായ പാക്കേജ് വരാനിരിക്കുന്ന ഉച്ചകോടി അംഗീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും പ്രതികരിച്ചു.

അതേസമയം ആക്രമണം യുക്രെയ്നിന്റെ പ്രകോപനം കാരണമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്‌കി തെളിവുകൾ വ്യക്തമാക്കാതെ ട്വിറ്ററിൽ കുറിച്ചു. “നാറ്റോ ഉച്ചകോടിക്ക് മുമ്പ് യുക്രെയ്ന് ശ്രദ്ധ ലഭിക്കേണ്ടത് കീവ് ഭരണകൂടത്തിന്റെ ആവശ്യമാണ്” എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ യുക്രെനിലെ മാളിനു നേരെയുണ്ടായ ആക്രമണത്തിന് പിറകെ റഷ്യൻ നടപടിയെ വിമർശിച്ച് കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള വകതിരിവില്ലാത്ത ഇത്തരം ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും ജി 7 രാജ്യങ്ങൾ കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീഡന പരാതി ; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

Next Post

നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം ; നോക്കിനിൽക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂളിമാട് പാലത്തിന്റെ തകർച്ച ; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം ; നോക്കിനിൽക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍

കാസർകോഡ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

പ്രവാസി യുവാവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് ; ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചു

പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു : മന്ത്രി സജി ചെറിയാൻ

പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ഹാന്‍സ് നിര്‍മാണം ; പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടികൂടി

പശുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ ഹാന്‍സ് നിര്‍മാണം ; പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021