• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ശശി തരൂരും രത്തൻ ടാറ്റയും അടക്കം പഠിച്ചിറങ്ങിയ സ്കൂൾ, പതിറ്റാണ്ടുകൾക്കിപ്പുറം ഇനി പെൺകുട്ടികളെ സ്വാഗതം ചെയ്യും

by Web Desk 04 - News Kerala 24
December 19, 2023 : 10:49 pm
0
A A
0
ശശി തരൂരും രത്തൻ ടാറ്റയും അടക്കം പഠിച്ചിറങ്ങിയ സ്കൂൾ, പതിറ്റാണ്ടുകൾക്കിപ്പുറം ഇനി പെൺകുട്ടികളെ സ്വാഗതം ചെയ്യും

മുംബൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ബോയ്സ് സ്‌കൂളുകൾ മിക്സഡ് ആക്കി മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ മുംബൈയിലെ ഫോർട്ട്സ് ക്യാമ്പ്യൻ സ്കൂൾ, മസ്ഗാവിലെ 170 വര്‍ഷം പഴക്കമുള്ള സെന്റ് മാരീസ് എന്നീ ബോയ്സ് സ്കൂളുകളാണ് പെൺകുട്ടികളെ സ്വീകരിക്കാനൊരുങ്ങുന്നത്. രത്തൻ ടാറ്റ, കുമാർ മംഗളം ബിർള, ശശി തരൂർ, ഋഷി കപൂർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭര്‍ പഠിച്ചിറങ്ങിയ സ്കൂളാണ് ക്യാമ്പ്യൻ. ഏകദേശം എട്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യാമ്പ്യൻ സ്കൂൾ പെൺകുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. സിറ്റിയിൽ നിലവലിലുള്ള മിക്ക സ്കൂളുകളും മിക്സഡ് ആണ്. ഈ സാഹചര്യത്തിലാണ് ഏകലിംഗ സ്കൂളുകളും മിക്സഡ് ആക്കാൻ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രപരമായി ജെസ്യൂട്ട് സന്ന്യാസി സഭകൾ നടത്തുന്ന സ്കൂളുകൾ എല്ലാം ബോയ്സ് സ്കൂളുകളാണ്. എന്നാൽ സമീപ വർഷങ്ങളിൽ, ഇവയെ മിക്സഡ് ലേണിംഗ് ഇടങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

ആഗോള തലത്തിൽ തന്നെ മിക്സഡ് വിദ്യാഭ്യാസം സ്വാഭാവിക പഠനരീതിയായി കാണുന്നു. സ്കൂൾ കാമ്പസുകളിലെ വൈവിദ്യ, തുല്യത, ഉൾക്കൊള്ളൽ എന്നീ തത്വങ്ങൾ സ്വീകരിക്കുന്നതിലേക്ക് സഭാ മാനേജ്മെന്റും നീങ്ങുകയാണെന്ന് കൗൺസിൽ ഓഫ് മാനേജ്‌മെന്റ് ചെയർപേഴ്സൺ ഫാദർ കീത്ത് ഡിസൂസ പറഞ്ഞു.

“ഞങ്ങളുടെ കാമ്പസുകൾ വൈവിധ്യമുള്ളതും എല്ലാവരേയും ഉൾക്കൊള്ളതും ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ ദിശയിലുള്ള ഒരു നല്ല ചുവടുവെപ്പാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്റെ സ്വാഭാവിക മാർഗം കൂടിയാണ് സഹ വിദ്യാഭ്യാസം. ഇത് ആൺകുട്ടികളെ അവരുടെ സഹപാഠികളായ പെൺകുട്ടികളോട മാന്യമായി സഹവസിക്കാൻ പഠിപ്പിക്കും. ലിംഗ സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്നും കീത്ത് ഡിസൂസ കൂട്ടിച്ചേര്‍ത്തു.

ധോബി തലോവിലെ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ 2021-ൽ കോ-എഡ് ആയി മാറി. ഇവിടങ്ങളിൽ എല്ലാം പെൺകുട്ടികളിൽ നിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്. അടുത്തിടെ, ഫോർട്ടിലെ 132 വർഷം പഴക്കമുള്ള പാർസികൾ നടത്തുന്ന ന്യൂനപക്ഷ സ്‌കൂളായ ഭരദ ന്യൂ ഹൈസ്‌കൂളും കാമ്പസിലേക്ക് പെൺകുട്ടികളെ സ്വാഗതം ചെയ്തു. തങ്ങളുടെ പെൺകുഞ്ഞുങ്ങളെ അവരുടെ സഹോദരങ്ങൾക്കൊപ്പം അതേ സ്കൂളിൽ അയക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളിൽ നിന്ന് തങ്ങൾക്ക് നിരവധി അഭ്യർത്ഥനകൾ ലഭിച്ചുവെന്നും ഭരദ സ്കൂൾ പ്രിൻസിപ്പൽ വിനിത ലൂയിസ് പറയുന്നു.

വിദഗ്ധരും മിക്സഡ് സ്കൂളിന് നേട്ടങ്ങളെ കുറിച്ച് പ്രതികരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ലിംഗസമത്വം എന്ന ആശയം വളർത്തിയെടുക്കാനും സ്റ്റീരിയോടൈപ്പുകൾ തകർക്കാനും മിക്സഡ് സ്കൂളുകൾ സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധയും മുൻ ഡീനും, ഡൽഹി സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഫാക്കൽറ്റിയുമായ അനിതാ രാംപാലിന്റെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീ ഉൾപ്പെടെ 3 പേർ ശരീരത്തിലൊളിപ്പിച്ചത് 1.85 കോടിയുടെ സ്വര്‍ണം; കസ്റ്റംസിനെ വെട്ടിച്ചിറങ്ങിയ ആളും കുടുങ്ങി

Next Post

കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്, സാഹചര്യം നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ കേരളം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രാജ്യത്തെ 89% കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്, സാഹചര്യം നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ കേരളം

തലശ്ശേരിയിൽ റോഡരികിൽ വിതറിയ സാധനം കണ്ട് നാട്ടുകാ‍ര്‍ക്ക് സംശയം, പൊലീസെത്തി കണ്ടത് 2 ലക്ഷത്തിന്റെ ‘മൊതല്’

തലശ്ശേരിയിൽ റോഡരികിൽ വിതറിയ സാധനം കണ്ട് നാട്ടുകാ‍ര്‍ക്ക് സംശയം, പൊലീസെത്തി കണ്ടത് 2 ലക്ഷത്തിന്റെ 'മൊതല്'

രാഹുൽ ഗാന്ധി നിർദേശിച്ചു, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അമേരിക്കയിലേക്ക്; ചുമതല മറ്റാർക്കും നൽകില്ല

രാഹുൽ ഗാന്ധി നിർദേശിച്ചു, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അമേരിക്കയിലേക്ക്; ചുമതല മറ്റാർക്കും നൽകില്ല

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്

റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം, ശേഷം ആ ബൈക്കിൽ മാല പിടിച്ചുപറി; തിരുവന്തപുരം സ്വദേശികൾക്ക് പിടിവീണു

റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം, ശേഷം ആ ബൈക്കിൽ മാല പിടിച്ചുപറി; തിരുവന്തപുരം സ്വദേശികൾക്ക് പിടിവീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In