• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെൻഷൻ തുക നിക്ഷേപമൂല്യത്തിന്റെ പലിശ പോലുമില്ല; പിഎഫ് പെൻഷനിൽ നഷ്ടക്കളി

by Web Desk 04 - News Kerala 24
March 20, 2023 : 2:36 pm
in Kerala, News
0
A A
0
പെൻഷൻ തുക നിക്ഷേപമൂല്യത്തിന്റെ പലിശ പോലുമില്ല; പിഎഫ് പെൻഷനിൽ നഷ്ടക്കളി

കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായല്ലാതെ ഇപിഎഫ്ഒ നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ എല്ലാ വരിക്കാർക്കും നൽകുന്നതു കനത്ത നഷ്ടം. പിടിക്കുന്ന തുകയുടെ പലിശ പോലും പെൻഷനായി ലഭിക്കില്ലെന്നു മാത്രമല്ല, നിക്ഷേപിച്ച തുക തിരികെ കിട്ടുകയുമില്ല. ഇതിലൂടെ ഇപിഎഫ്ഒ ഉണ്ടാക്കുന്നതു കൊള്ളലാഭം.സുപ്രീം കോടതി വിധി പ്രകാരം കുറച്ചുപേർ ഉയർന്ന പെൻഷന് അർഹത നേടുമ്പോഴും ഇപിഎസ് പദ്ധതിക്കു കീഴിലെ ഭൂരിഭാഗം വരിക്കാരും അന്യായമായ ഈ പെ‍ൻഷൻ പദ്ധതിയിൽ തുടരുകയാണ്. തൊഴിലുടമ ഉയർന്ന വിഹിതം അടയ്ക്കാത്തതുമൂലം ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരാനാവാത്ത കോടിക്കണക്കിനു പിഎഫ് വരിക്കാരുണ്ട്. ചില വൻകിട ഐടി കമ്പനികളിലെ ജീവനക്കാരടക്കം ഇതിൽപ്പെടും.

ശമ്പളം എത്ര ഉയർന്നതാണെങ്കിലും ഇപിഎഫ്ഒ നിശ്ചയിച്ച തുച്ഛമായ ശമ്പളപരിധിക്കു മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. പദ്ധതി ആരംഭിച്ച 1995 നവംബർ മുതൽ 5,000 രൂപയും 2001 ജൂൺ മുതൽ 6,500 രൂപയും 2014 സെപ്റ്റംബർ മുതൽ 15,000 രൂപയുമായിരുന്നു പരിധി. ഈ തുകയ്ക്കു തൊഴിലുടമ അടയ്ക്കുന്ന പിഎഫ് വിഹിതത്തിന്റെ 8.33 ശതമാനമാണു പെൻഷൻ ഫണ്ടിലേക്കു മാറ്റുന്നത്. ഈ തുക ഉപയോഗിച്ചാണു പെൻഷൻ നൽകുന്നത്.

സർവീസ് 29 വർഷം; പെൻഷൻ 3718 രൂപ

പെൻഷൻ പദ്ധതി ഇല്ലായിരുന്നെങ്കിൽ കിട്ടുന്നത് 8.20 ലക്ഷം.; ഇതിന്റെ പ്രതിമാസ പലിശ 5,467

പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ 16 മുതൽ സർവീസിലുണ്ടായിരുന്നയാൾ 2022 ഡിസംബറിൽ‌ വിരമിച്ചുവെങ്കിൽ എങ്ങനെയാകും കണക്കുകളെന്നു നോക്കാം. സേവനകാലാവധി 27 വർഷം ഒന്നര മാസം. 20 വർഷം പൂർ‌ത്തിയാക്കിയവർക്കു 2 വർഷ വെയ്റ്റേജ് കൂടി ലഭിക്കും.

പെൻഷൻ ഫണ്ടിലേക്കു 2022 ഡിസംബർ വരെ ചെന്ന തുക 2,38,958 രൂപ. പിഎഫ് തുകയ്ക്കു പലിശ കണക്കാക്കുന്നതു പോലെ പെൻഷൻ ഫണ്ട് വിഹിതത്തിനു പലിശ വരവു വയ്ക്കാറില്ല. എന്നാൽ, ഈ തുക പെൻഷൻ പദ്ധതിയിലേക്കു മാറ്റാതെ പിഎഫ് അക്കൗണ്ടിൽതന്നെ തുടർന്നിരുന്നു എങ്കിൽ അതതു കാലത്തെ പിഎഫ് പലിശ നിരക്കു പ്രകാരം കൂട്ടുമ്പോൾ നിക്ഷേപമൂല്യം 2022 ഡിസംബറിൽ 7,22,000 രൂപയ്ക്കു മുകളിലാകും. കേന്ദ്രവിഹിതമായ 33,211 രൂപ പിഎഫ് പലിശ കൂട്ടുമ്പോൾ 98,000 രൂപയോളമാകും. ആകെ 8.20 ലക്ഷം.

ഈ തുക 8% പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ പോലും 5,467 രൂപ പലിശ ലഭിക്കും. നിക്ഷേപത്തുക ഭദ്രമായിരിക്കുകയും ചെയ്യും. അതേസമയം, ഇതേ വ്യക്തിക്ക് ഇപിഎഫ്ഒയിൽനിന്നു ലഭിക്കുന്ന പെൻഷൻ വെറും 3718 രൂപ. പ്രതിമാസം 1749 രൂപ നഷ്ടമെന്നു മാത്രമല്ല നിക്ഷേപത്തുക തിരിച്ചു കിട്ടുകയുമില്ല.

വിരമിച്ചവരിൽ ചിലർക്കു നിലവിൽ ഇതിനു മുകളിൽ പെൻഷൻ ലഭിക്കുന്നത് 1995ലെ പെൻഷൻ‌ പദ്ധതി വരുന്നതിനു മുൻപുണ്ടായിരുന്ന ഫാമിലി പെൻഷൻ പദ്ധതിയിലും അംഗമായിരുന്നതുകൊണ്ടു ലഭിക്കുന്ന ചെറിയ തുക കൂടി ചേർക്കുന്നതിനാലാണ്.

2014 സെപ്റ്റംബറിനു തൊട്ടു മുൻപു വിരമിച്ചവരുടെ കണക്കെടുത്താലും പെൻഷൻ നഷ്ടം തന്നെ. 3 ലക്ഷം രൂപയോളമുള്ള നിക്ഷേപ മൂല്യത്തിന് 1744 രൂപ മാത്രമാണ് പിഎഫ് പെൻഷൻ ലഭിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക ഏപ്രിൽ 30നുള്ളിൽ കൊടുത്തു തീർക്കണ​മെന്ന് സുപ്രീംകോടതി; കേന്ദ്ര സർക്കാർ ഹാജരാക്കിയ മുദ്രവെച്ച കവർ സ്വീകരിച്ചില്ല

Next Post

മദ്യക്കടത്തുകാരും പൊലീസും തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യക്കടത്തുകാരും പൊലീസും തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

മദ്യക്കടത്തുകാരും പൊലീസും തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കള്ളപ്പണ ഇടപാട് ; കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണ ഇടപാട് ; കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വക്കീലായായി പത്മലക്ഷ്മി

കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വക്കീലായായി പത്മലക്ഷ്മി

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ് ; ജീവനക്കാരന് സസ്പെന്‍ഷന്‍

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ് ; ജീവനക്കാരന് സസ്പെന്‍ഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021