തൃശൂർ> ജാതി സെൻസസ് നടത്തുന്നതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഡാറ്റ ബേങ്ക് കൂടി ശേഖരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ജില്ലയിലെ സുന്നി സംഘടനകൾ സംയുക്തമായി തൃശൂർ വാദീ മദീനയിൽ സംഘടിപ്പിച്ച മീലാദ് കോൺഫറൻസ് ഓൺ ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയും സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിയും അടുത്തറിയാനും ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാനും ന്യൂനപക്ഷ ഡാറ്റ ബേങ്കും ജാതി സെൻസസും സഹായിക്കും.
സയിദ് ഫസൽ തങ്ങൾ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷണൻ സാന്ത്വന പദ്ധതി പ്രഖ്യാപനം നടത്തി. ടി എൻ പ്രതാപൻ എംപി മാസാന്ത പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പി എസ് കെ മൊയ്തു ബാഖവി ഹുബ്ബു പ്രഭാഷണം നടത്തി. ബാദുഷ സഖാഫി പ്രഭാഷണം നടത്തി. മാടവന ഇബ്‌റാഹിം കുട്ടി മുസ്ല്യാർ, വരവൂർ മുഹ് യിദ്ദീൻ കുട്ടി സഖാഫി, എസ് എം കെ മഹ്‌മൂദി, പി കെ ബാവ ദാരിമി, മുഹമ്മദാലി സഅദി, സലാം ഹാജി, അബ്ദുൽ ഗഫൂർ മൂന്നുപ്പീടിക, ഇസ്ഹാഖ് ഫൈസി, സൈതുമുഹമ്മദ്, അബ്ദുൽ അസീസ് നിസാമി, അബ്ദുഹാജി തൃശൂർ, ഉസ്മാൻ സഖാഫി തിരുവത്ര, സി വി മുസ്തഫ സഖാഫി, ഹുസൈൻ തങ്ങൾ, ജമാൽ ഹാജി, സത്താർ പഴുവിൽ, ഐ എം കെ ഫൈസി അഡ്വ. പി യു അലി, ഷമീർ എറിയാട് എന്നിവർ സംസാരിച്ചു.