• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിന് നേരെ ആക്രമണം: വിഗ്രഹം തകര്‍ത്തു

by Web Desk 04 - News Kerala 24
January 24, 2023 : 10:22 pm
in Kerala, News
0
A A
0
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിന് നേരെ ആക്രമണം: വിഗ്രഹം തകര്‍ത്തു

കൊടുങ്ങല്ലൂര്‍> കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു.ക്ഷേത്രത്തിന് കേടുവരുത്തി. ആക്രമണം നടത്തിയ തിരുവനന്തപുരം പാറശാല കാരോട് കൊടിക്കത്തറക്കുഴി പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ (43)പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇയാള്‍ മുമ്പ് മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍നിന്ന് 100 മീറ്റര്‍ തെക്കായി ദേശീയപാതയ്ക്കരികില്‍ മൂലസ്ഥാനക്ഷേത്രത്തിനുനേരെ ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു ആക്രമണം.

മേല്‍ക്കൂരയില്ലാത്ത ക്ഷേത്രത്തിന്റെ ഇരുമ്പുവാതിലിന്റെ താഴു തകര്‍ത്ത് അകത്തുകയറിയ അക്രമി ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് വിഗ്രഹവും ദീപസ്തംഭവും തകര്‍ത്തത്. ഈ വഴി കടന്നുപോയ നാട്ടുകാര്‍ ക്ഷേത്രത്തില്‍ അക്രമം നടത്തുന്ന വിവരം പൊലീസിനെ അറിയിച്ചു. ക്ഷേത്രത്തിന്റെ മൂലയില്‍ പതുങ്ങിയിരിക്കുന്ന അക്രമിയെ പൊലീസ് കണ്ടെത്തി. ഇതോടെ ഇയാള്‍ അക്രമാസക്തനായി പൊലീസിനും നാട്ടുകാര്‍ക്കും നേരെ ഇരുമ്പുപൈപ്പ് വീശി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന നാട്ടുകാരും പൊലീസും ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും ഇയാള്‍ അക്രമാസക്തനായി പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു.

കുറച്ചു ദിവസമായി ശ്രീ കാളീശ്വരി തിയറ്ററിന് സമീപം ലോഡ്ജില്‍ താമസിക്കുകയായിരുന്ന ഇയാള്‍ കൂട്ടുകാരനുമായി ബൈപാസ് റോഡില്‍ പെട്ടിക്കട തുടങ്ങാനാണ് കൊടുങ്ങല്ലൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ക്ഷേത്രം ആക്രമിച്ച കേസ് കൊടുങ്ങല്ലൂര്‍ എസ്‌ഐ രവികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജെ എന്‍ യു ക്യാമ്പസിലെ ഡോക്യുമെന്ററി പ്രദര്‍ശനം; വൈദ്യുതി വിച്ഛേദിച്ചു, കര്‍ശന സുരക്ഷ

Next Post

ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണം: എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണം: എം വി ഗോവിന്ദൻ

ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണം: എം വി ഗോവിന്ദൻ

ദിഗ്‌വിജയ്‌ സിങ് പറഞ്ഞത്‌ വിഡ്‌ഢിത്തം: രാഹുൽ ഗാന്ധി

ദിഗ്‌വിജയ്‌ സിങ് പറഞ്ഞത്‌ വിഡ്‌ഢിത്തം: രാഹുൽ ഗാന്ധി

യുഎഇയില്‍ പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ ജയിലില്‍

യുഎഇയില്‍ പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ ജയിലില്‍

റെയിൽവേ ട്രാക്കിൽ 22 കാരന്റെ ടെഡി ബെയർ ഡാൻസ്; വൈറൽ ആവാനുള്ള ശ്രമത്തിൽ വഴിത്തിരിവായി പൊലീസെത്തി, കഥ മാറി

റെയിൽവേ ട്രാക്കിൽ 22 കാരന്റെ ടെഡി ബെയർ ഡാൻസ്; വൈറൽ ആവാനുള്ള ശ്രമത്തിൽ വഴിത്തിരിവായി പൊലീസെത്തി, കഥ മാറി

ജെഎൻയു സംഘർഷം അവസാനിച്ചു; പൊലീസ് സുരക്ഷ ശക്തമാക്കി, വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം

ജെഎൻയു സംഘർഷം അവസാനിച്ചു; പൊലീസ് സുരക്ഷ ശക്തമാക്കി, വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021