• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
September 18, 2022 : 5:14 pm
in Kerala, News
Reading Time: 1 min read
0
A A
0
കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞ് മാറുന്ന പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി. നടപടിയുണ്ടാകുമെന്നും അതിന്‍റെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 15 മാസത്തിനുള്ളിൽ നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണമെടുത്താൽ ജാഥക്കുള്ള ആളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ചില റോഡുകൾ മാത്രമാണ് തകർന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മഴ പ്രധാന പ്രശ്നമാണ്. കൃത്യമായ ഡിസൈന്നൊന്നുമില്ലാതെയാണ് പല റോഡുകളും നിർമ്മിച്ചത്. മഴയാണ് ഏക കാരണമെന്ന് പറഞ്ഞ് തടിയൂരുന്നുവെന്ന് ചർച്ചകൾ വരുന്നുണ്ട്. എന്നാല്‍ അത് ശരിയല്ലെന്നും ഗൗരമായ ചർച്ച ഇക്കാര്യത്തിൽ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം പിഡബ്ല്യുഡി റോഡും നല്ലതാണ്. നിലവിലെ റോഡിൽ പ്രദേശത്തിന്‍റെ കാലാവസ്ഥക്കനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തണം. കൊവിഡിന്‍റെ സമയത്ത് വാഹന ഗതാഗതം കുറഞ്ഞപ്പോൾ റോഡുകൾ പൊളിഞ്ഞില്ലെന്നും വെള്ളം ഒലിച്ചു പോകാതെ ഡ്രൈനേജ് സംവിധാനമില്ലാതെ റോഡുകൾ നിലനിൽക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകൾ തകർന്ന് വീണത്. തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ ഒരു മാസം നീണ്ട അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജൂൺ 17ന് മന്ത്രി നടപടി പ്രഖ്യാപിച്ചു. വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാകുമാരിക്കും അസിസ്റ്റൻറ് എൻജിനീയർ മുഹ്സിനും എതിരെ നടപടിയെടുക്കുമെന്നും നടപടി എന്തെന്ന് വകുപ്പ് സെക്രട്ടറി പ്രഖ്യാപിക്കും എന്നാണ് മന്ത്രി അറിയിച്ചിരുന്നത്. ഏറെ ആരോപണം നേരിട്ട് എഎക്സി ബൈജുവിനെതിരെ നടപടി പ്രഖ്യാപിച്ചതുമില്ല. മന്ത്രിയുടെ പ്രഖ്യാപനം വന്ന് മൂന്ന് മാസം ആയിട്ടും ഒന്നും നടപ്പായില്ല. മാത്രമല്ല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജുവിന് കൂടുതൽ ചുമതലകൾ നല്‍കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാരൂഖ് ഖാന്‍റെ മകളുടെ ‘ഡ്യൂപ്’; ഫോട്ടോയ്ക്ക് രണ്ടഭിപ്രായം

Next Post

വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിക്ക് കൂടുതൽ പണം വാഗ്ദാനം, ടിക്കറ്റ് തട്ടിപ്പറിച്ചു, മലപ്പുറത്ത് അറസ്റ്റ്

ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിക്ക് കൂടുതൽ പണം വാഗ്ദാനം, ടിക്കറ്റ് തട്ടിപ്പറിച്ചു, മലപ്പുറത്ത് അറസ്റ്റ്

മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ, സുരക്ഷിത യാത്ര

മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ, സുരക്ഷിത യാത്ര

ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; പിടികൂടിയത് 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍

ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; പിടികൂടിയത് 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പു’മായി ധ്യാന്‍ ശ്രീനിവാസന്‍; ചിത്രീകരണം പുരോഗമിക്കുന്നു

'സ്വർഗ്ഗത്തിലെ കട്ടുറുമ്പു'മായി ധ്യാന്‍ ശ്രീനിവാസന്‍; ചിത്രീകരണം പുരോഗമിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021