• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മരണ ശേഷം ഒരാളെ ഓർക്കാൻ ഒന്നുകിൽ പുസ്തകം രചിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ പാകത്തിൽ ജീവിക്കണം’; വായന ദിന സന്ദേശവുമായി സാദിഖലി തങ്ങൾ

by Web Desk 04 - News Kerala 24
June 19, 2024 : 4:12 pm
0
A A
0
‘മരണ ശേഷം ഒരാളെ ഓർക്കാൻ ഒന്നുകിൽ പുസ്തകം രചിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ പാകത്തിൽ ജീവിക്കണം’; വായന ദിന സന്ദേശവുമായി സാദിഖലി തങ്ങൾ

മലപ്പുറം: വായന ദിനത്തിൽ സമൂഹമാധ്യമത്തിൽ വായന സന്ദേശം പങ്കുവെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വായനയുടെ നേട്ടങ്ങളും വായന സംസ്കാരം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളിൽ നിലയുറപ്പിച്ചവരുമായ വ്യക്തികൾക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്‍റെ പൂർണ്ണരൂപം…
ജീവിത യാത്രയിൽ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങൾ. ലോകത്തിന്റെ ചിന്താഗതികൾ മാറ്റിമറിച്ചതിൽ പുസ്തകങ്ങൾക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കർമോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങൾക്കുണ്ട്.

മൺമറഞ്ഞ എഴുത്തുകാരും ദാർശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാൻ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓർക്കാൻ ഒന്നുകിൽ പുസ്തകം രചിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ പാകത്തിൽ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകൾ സർവകലാശാലകൾക്ക് തുല്യം എന്നാണ് തോമസ് കാർലൈൻ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പിൽ കേരളം ഏറെ മുൻപന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകൾ സ്ഥാപിക്കാനും വായനയുടെ സംസ്കാരം പകരാനും ഓടി നടന്ന പി.എൻ. പണിക്കരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളിൽ നിലയുറപ്പിച്ചവരുമായ വ്യക്തികൾക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകൾ.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താൻ കഴിയാത്തതിനാൽ സ്കൂളുകളിലെ പുസ്തകങ്ങളിൽ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകൾ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി.അഭിജിത്തിന്റെ ‘ഞാൻ രേവതി’ തമിഴ് ഡോക്യുമെൻററിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

Next Post

‘10 പൈസക്ക് ഗുണമില്ലാത്ത പൊലീസ് സംവിധാനം; മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിക്കണം’

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘10 പൈസക്ക് ഗുണമില്ലാത്ത പൊലീസ് സംവിധാനം; മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിക്കണം’

‘10 പൈസക്ക് ഗുണമില്ലാത്ത പൊലീസ് സംവിധാനം; മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിക്കണം’

റേഷൻ കുംഭകോണം: നടി ഋതുപർണ ഇ.ഡിക്കു മുന്നിൽ ഹാജരായി

റേഷൻ കുംഭകോണം: നടി ഋതുപർണ ഇ.ഡിക്കു മുന്നിൽ ഹാജരായി

1964-ലെ ഭൂമി പതിവ് ചട്ടം: ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവെ ന്ന് കെ. രാജൻ

1964-ലെ ഭൂമി പതിവ് ചട്ടം: ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവെ ന്ന് കെ. രാജൻ

ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചു; ഹിമാചലിൽ മുസ്ലിം വ്യാപാരിയുടെ കട നശിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ

ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചു; ഹിമാചലിൽ മുസ്ലിം വ്യാപാരിയുടെ കട നശിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ

ഇനിയും തട്ടിപ്പിന് ഇരയാകരുത്, വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയാനുള്ള വഴികൾ ഇതാ

ഇനിയും തട്ടിപ്പിന് ഇരയാകരുത്, വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയാനുള്ള വഴികൾ ഇതാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In