• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘അതിന്‍റെ ആവശ്യമില്ല’ :അര്‍ബാസിന്‍റെ രണ്ടാം വിവാഹം തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് പിതാവ് സലിം ഖാന്‍

by Web Desk 04 - News Kerala 24
December 27, 2023 : 10:34 am
in Entertainment, News
Reading Time: 1 min read
0
A A
0
‘അതിന്‍റെ ആവശ്യമില്ല’ :അര്‍ബാസിന്‍റെ രണ്ടാം വിവാഹം തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് പിതാവ് സലിം ഖാന്‍

മുംബൈ: നടനും സംവിധായകനും നിര്‍മ്മാതാവുമായ അർബാസ് ഖാന്റെ രണ്ടാം വിവാഹം കുറച്ച് ദിവസമായ ബോളിവുഡിലെ പ്രധാന വാര്‍ത്തയാണ്. സല്‍മാന്‍ ഖാന്‍റെ അനുജനായ അർബാസ് ഖാന്‍ ആദ്യം വിവാഹം കഴിച്ചത് മലൈക അറോറയെയാണ്. എന്നാല്‍ ഇരുവരും 2017 ല്‍ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ അര്‍ബാസ് ഖാന്‍ വിവാഹം ചെയ്തത്. അതേ സമയം തന്നോട് മകന്‍ രണ്ടാം വിവാഹത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വെളിപ്പെടുത്തി പിതാവ് സലിം ഖാന്‍ രംഗത്ത് വന്നു. സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്നതിനാൽ അർബാസിന്‍റെ വിവാഹത്തെക്കുറിച്ച് തന്നോട് കൂടുതൽ ചർച്ച ചെയ്തിട്ടില്ലെന്ന് വിവാഹത്തിൽ പങ്കെടുത്ത സലിം പറഞ്ഞു. പ്രണയത്തിന് ജീവിതത്തിൽ ഒരവസരം നൽകുന്നത് കുറ്റകരമല്ലെന്നും സലിം പറഞ്ഞു.

മകന്‍റെ കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ സലിം. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്റെ അഭിപ്രായത്തിൽ അതൊരു കുറ്റമല്ല. അർബാസ് ഖാന്‍റെ കാര്യത്തില്‍ ഞാൻ സന്തോഷവാനാണ്, വധുവിനും വരനും ഞാൻ എന്റെ അനുഗ്രഹം നൽകിയിട്ടുണ്ട്.

വിവാഹത്തെ കുറിച്ച് വീട്ടിൽ ചർച്ച നടന്നോ എന്ന് ചോദിച്ചപ്പോഴാണ് സലിം മറ്റൊരു കാര്യം പറഞ്ഞത്. “ഒരു ചർച്ചയുടെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു, അര്‍ബാസ് വിദ്യാഭ്യാസവും പക്വതയും ഉള്ള ആളാണ്, സ്വന്തമായി തീരുമാനമെടുക്കാൻ കഴിയും. അതിനാല്‍ അതിന്‍റെ ആവശ്യമില്ല. എന്‍റെ അനുവാദം അവൻ സന്തോഷവാനാണെങ്കിൽ അതില്‍ വലിയ കാര്യമില്ല, അവൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു കൊള്ളാം. ആരുടേയും ജീവിതത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നുന്നു” – സലിം പറഞ്ഞു.

മലൈക അറോറയെയാണ് അർബാസ് ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഇരുവരും 1998ലാണ് വിവാഹിതരായത്. വർഷങ്ങൾക്ക് ശേഷം 2017-ൽ ഔദ്യോഗികമായി വേർപിരിഞ്ഞു. മലൈകയ്ക്കും അർബാസിനും അർഹാൻ എന്ന മകനുണ്ട്. യുഎസില്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണ് അർഹാൻ ഇപ്പോള്‍. ഷൂറയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, അർബാസ് മോഡൽ ജോർജിയ ആൻഡ്രിയാനിയുമായി പ്രണയത്തിലായിരുന്നു. ഈ മാസം ആദ്യം ഒരു അഭിമുഖത്തിൽ അവരുടെ വേർപിരിയൽ വാർത്ത പ്രഖ്യാപിച്ചിരുന്നു.

മുംബൈയിലെ സഹോദരി അർപ്പിത ഖാൻ ശർമ്മയുടെ വീട്ടിലായിരുന്നു അർബാസിന്റെ വിവാഹം നടന്നത്. തിങ്കളാഴ്ച പുലർച്ചെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അർബാസ് തന്റെ രണ്ടാം വിവാഹം നടന്ന കാര്യവും അതിന്‍റെ ചിത്രങ്ങളും പങ്കുവെച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉദ്ഘാടനം കഴിഞ്ഞ് 6 മാസം, സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും നല്‍കിയില്ല; ഇഴഞ്ഞുനീങ്ങി കെ ഫോൺ പദ്ധതി

Next Post

ഗോൾവേട്ടയിൽ ഒരേയൊരു രാജാവ്; 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗോൾവേട്ടയിൽ ഒരേയൊരു രാജാവ്; 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ

ഗോൾവേട്ടയിൽ ഒരേയൊരു രാജാവ്; 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി; ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങി മുബൈ വരെ

‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി; ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങി മുബൈ വരെ

ഓസ്കർ ചിത്രം ‘പാരസൈറ്റി’ലെ നടൻ ലീ സൺ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്കർ ചിത്രം ‘പാരസൈറ്റി’ലെ നടൻ ലീ സൺ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊറത്തുചിറയിൽ ചോർച്ച; കർഷകർ വെള്ളം കിട്ടാതെ വലയുന്നു

പൊറത്തുചിറയിൽ ചോർച്ച; കർഷകർ വെള്ളം കിട്ടാതെ വലയുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021