• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

“ചിലർ അടിക്കും, ചിലർ വോട്ട് തരും”; കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

by Web Desk 04 - News Kerala 24
June 7, 2024 : 8:38 pm
0
A A
0
“ചിലർ അടിക്കും, ചിലർ വോട്ട് തരും”; കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തിൽ താരത്തോട് സഹതാപം തോന്നുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ചിലർ വോട്ട് തരും ചിലർ അടി തരും. കങ്കണയോട് സഹതാപം തോന്നുന്നു. എം.പിമാർ ആക്രമിക്കപ്പെടേണ്ടവരല്ലെന്നും കർഷകർ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും റാവത്ത് പറ‍ഞ്ഞു.

“ചിലർ വോട്ട് തരും ചിലർ അടി തരും. ശരിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സമരത്തിൽ അവരുടെ അമ്മയുമുണ്ടായിരുന്നുവെന്ന് കോൺസ്റ്റബിൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കും. അവരുടെ അമ്മ സമരത്തിലുണ്ടാവുകയും അതിനെ കുറിച്ച് ആരെങ്കിലും തെറ്റായി എന്തെങ്കിലും പറഞ്ഞാൽ സ്വാഭാവികമായും ദേഷ്യം വരും.

നിയമമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെങ്കിൽ നിയമം കയ്യിലെടുക്കരുത്. കർഷക സമരത്തിൽ പങ്കെടുത്തവർ രഇന്ത്യയുടെ മക്കളാണ്. ആരെങ്കിലും ഒരാൾ ഭാരതമാതാവിനെ അവഹേളിക്കുകയും അതിൽ ഒരാൾക്ക് അതൃപ്തിയുണ്ടാകുകയും ചെയ്താൽ ആ വിഷയം പരി​ഗണിക്കേണ്ടതാണ്. കങ്കണയോട് എനിക്ക് സഹതാപമുണ്ട്. അവർ ഇപ്പോൾ ഒരു എം.പിയാണ്. എം.പി ആക്രമിക്കപ്പെടേണ്ട വ്യക്തിയല്ല, കർഷകർ ബഹുമാനിക്കപ്പെടേണ്ടവരുമാണ്”, സഞ്ജയ് റാവത്ത് പറയുന്നു.

അതേസമയം കങ്കണ റണാവത്തിൻറെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുൽവിന്ദർ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗർ മർദിച്ചത്.

കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുൽവിന്ദർ കൗറിൻറെ മാതാവും പങ്കെടുത്തിരുന്നു. 100 രൂപക്കുവേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

മണ്ഡി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് 74,755 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യസിങ്ങിനെ കങ്കണ പരാജയപ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2021 മുതൽ മിക്സഡ് ആക്കാൻ അനുമതി നൽകിയത് 53 സ്‌കൂളുകൾക്ക്, കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി

Next Post

ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരണം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരണം

‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

ജനമറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് -കെ. സുധാകരന്‍

ജനമറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് -കെ. സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In