മുംബൈ : ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരം നടക്കാനിരിക്കെ താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകളുമുണ്ട്. അതില്‍ പ്രധാനി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ. ഐപിഎല്ലില്‍ 3000 റണ്‍സ് ക്ലബിലെത്താന്‍ സഞ്ജുവിന് 96 റണ്‍സ് കൂടി മതി. എന്നാല്‍ ഈ സീസണില്‍ വലിയ സ്‌കോറൊന്നും സഞ്ജുവിന്റെ ബാറ്റില്‍ നിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നുതന്നെ നാഴികക്കല്ല് മറികടക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നില്ല. ഡല്‍ഹി ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കാത്തും ഒരു നാഴികക്കല്ലുണ്ട്. നാല് ബൗണ്ടറികൂടി നേടിയാല്‍ ഡല്‍ഹിക്കായി 200 ഫോറുകള്‍ എന്ന നേട്ടത്തിലെത്താന്‍ ഡേവിഡ് വാര്‍ണറിനാവും. മറ്റൊരു താരം ഡല്‍ഹി സ്പിന്നര്‍ അക്‌സര്‍ പട്ടേലാണ്. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഡല്‍ഹി സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഐപിഎല്ലിലെ 100 വിക്കറ്റ് ക്ലബില്‍ അംഗമാവും.
ഒരു ബൗണ്ടറികൂടി നേടിയാല്‍ ജോസ് ബട്‌ലറിന് രാജസ്ഥാന്‍ റോയല്‍സിനൊപ്പം 200 ഫോറുകളാവും. ഇതിനൊപ്പം ഐപിഎല്ലില്‍ ആകെ 250 ഫോറുകളെന്ന നേട്ടത്തിലെത്താനും ബട്‌ലറിന് കഴിയും. രണ്ട് പേരെ പുറത്താക്കിയാല്‍ ഖലീല്‍ അഹമ്മദിന് ഐപിഎല്ലില്‍ 50 വിക്കറ്റ് തികയ്ക്കാം. മത്സരത്തിലേക്ക് വരുമ്പോള്‍, സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍.
115 റണ്‍സിന് പുറത്തായത് കുറഞ്ഞ സ്‌കോറും. എട്ട് വിക്കറ്റിന് 207 റണ്‍സിലെത്തിയതാണ് ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍. 60 റണ്‍സിന് പുറത്തായത് ഡല്‍ഹിയുടെ കുറഞ്ഞ സ്‌കോറും. സാധ്യതാ ഇലവന്‍ അറിയാം…
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ജിമ്മി നീഷാം/ റാസി വാന്‍ ഡര്‍ ഡസ്സന്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ശ്രീകര്‍ ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.