• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സന്തോഷ് ട്രോഫി: 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍ണാടക ജേതാക്കള്‍, ആദ്യ ഫൈനലില്‍ കാലിടറി മേഘാലയ

by Web Desk 06 - News Kerala 24
March 5, 2023 : 1:03 pm
in News, Sports
Reading Time: 1 min read
0
A A
0
സന്തോഷ് ട്രോഫി: 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍ണാടക ജേതാക്കള്‍, ആദ്യ ഫൈനലില്‍ കാലിടറി മേഘാലയ

റിയാദ്‌: അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകക്ക് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം. ആദ്യമായി രാജ്യത്തിന് പുറത്ത് നടന്ന ഫൈനലില്‍ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കര്‍ണാടക അഞ്ചാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. സൗദിയിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യ പകുതിയില്‍ കര്‍ണാടക ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ സുനില്‍ കുമാറിലൂടെ കര്‍ണാടകയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കര്‍ണാടകയുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബ്രോലിങ്ടണ്‍ മേഘാലയക്ക് സമനില നല്‍കി. മേഘാലയയുടെ ഷീനിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനാണ് മേഘാലയക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.

എന്നാല്‍ പിന്നീട് തുടര്‍ ആക്രമണങ്ങളുമായി കര്‍ണാടക മേഘാലയയുടെ ഗോള്‍മുഖം വിറപ്പിച്ചു. പത്തൊമ്പതാം മിനിറ്റില്‍ ബെക്കെ ഓറത്തിലൂടെ കര്‍ണാടക വീണ്ടും മുന്നിലെത്തി. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ്  30വാര അകലെ നിന്ന് റോബിന്‍ യാദവ് എടുത്ത ഫ്രീ കിക്കിലൂടെ കര്‍ണാടകയുടെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ ഷീനിനിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച മേഘാലയ മത്സരം ആവേശകരമാക്കി. എന്നാല്‍ സമനില ഗോളിനായുള്ള മേഘാലയുടെ ശ്രമങ്ങളെല്ലാം കര്‍ണാടക പിന്നീട് ഫലപ്രദമായി പ്രതിരോധിച്ചതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണാടക വീണ്ടും സന്തോഷ് ട്രോഫി ജേതാക്കളായി.

47 വർഷത്തിന് ശേഷമായിരുന്നു കർണാടക സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. 1975-76-ലാണ് കർണാടക ഇതിന് മുമ്പ് അവസാനമായി ഫൈനലിലെത്തിയത്. പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് മേഘാലയ ആദ്യമായി സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹത്തിന് അനുഗ്രഹിക്കണമെന്ന് പറ‍ഞ്ഞ് മകളുടെ കാമുകൻ; അച്ഛന്‍റെ പ്രതികരണം നോക്കൂ…

Next Post

‘പാർട്ടിയിൽ ചേരാൻ സമയമായി, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്’: സുമലത

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘പാർട്ടിയിൽ ചേരാൻ സമയമായി, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്’: സുമലത

'പാർട്ടിയിൽ ചേരാൻ സമയമായി, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്': സുമലത

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

സീനിയര്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം, കര്‍ശന നടപടിയെടുക്കും; മന്ത്രി വീണാ ജോര്‍ജ്

യുവതിയുടെ മടിയിൽ കൂറ്റൻ പെരുമ്പാമ്പ്, വൈറലായി ഭയപ്പെടുത്തുന്ന വീഡിയോ

യുവതിയുടെ മടിയിൽ കൂറ്റൻ പെരുമ്പാമ്പ്, വൈറലായി ഭയപ്പെടുത്തുന്ന വീഡിയോ

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

'ആര് പറഞ്ഞു ഇവിടെ കാർ പാര്‍ക്ക് ചെയ്യാന്‍, ഇത് ഞങ്ങളുടെ സ്ഥലം'; എഞ്ചിനീയറെ 10 അംഗ സംഘം വെടിവെച്ച് വീഴ്ത്തി

‘ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്; ബ്രഹ്‍മപുരം പ്ലാന്‍റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത

'ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്; ബ്രഹ്‍മപുരം പ്ലാന്‍റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021