• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശരത് ചന്ദ്രന്‍ വധം ; പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരെന്ന് പോലീസ് – കൊലപാതക കാരണം വാക്കുതര്‍ക്കം

by Web Desk 01 - News Kerala 24
February 19, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ശരത് ചന്ദ്രന്‍ വധം ; പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരെന്ന് പോലീസ് – കൊലപാതക കാരണം വാക്കുതര്‍ക്കം

ഹരിപ്പാട് : ആർ.എസ്.എസ്. പ്രവർത്തകൻ ശരത് ചന്ദ്രൻ വധക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. നേരത്തേ ഏഴുപേരെയാണു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടുപേർക്കുകൂടി കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതികളുടെ എണ്ണം ഒൻപതായി. ഇവരിൽ ആറുപേരുടെ അറസ്റ്റ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രേഖപ്പെടുത്തിയിരുന്നു.

ഒന്നാംപ്രതി നന്ദു പ്രകാശി(20)നെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. താമല്ലാക്കൽ തെക്കുംമുറി പടന്നയിൽ ശിവകുമാർ (25), പൊത്തപ്പള്ളി തെക്ക് പീടികയിൽ ടോം തോമസ് (27), പൊത്തപ്പള്ളി തെക്ക് കടൂർ വിഷ്ണുകുമാർ (സുറുതി വിഷ്ണു- 29), കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻപറമ്പിൽ സുമേഷ് (33), താമല്ലാക്കൽ തെക്ക് പുളിമൂട്ടിൽ കിഴക്കേതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (കൊച്ചിരാജാവ് – 33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ശരത്ചന്ദ്രനെ കുത്തിയശേഷം പ്രതികൾ പലസംഘങ്ങളായി പിരിഞ്ഞാണു രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സുമേഷ്, കിഷോർ എന്നിവരെ പുലർച്ചേ വീടുകളിൽനിന്നാണു പിടികൂടിയത്. സൂരജ്, ശിവകുമാർ എന്നിവരെ പിന്നീട് കായംകുളത്തുനിന്ന് കസ്റ്റഡിയിലെത്തു. മറ്റു രണ്ടുപേർ ഹരിപ്പാട്ടുതന്നെ ഒളിവിൽ കഴിയുകയായിരുന്നു. ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. കാട്ടിൽ മാർക്കറ്റ് പുത്തൻകരിയിൽ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്രയ്ക്കിടെയുണ്ടായ വഴക്കിനു പ്രതികാരം ചെയ്യാൻ ആയുധങ്ങളുമായി പ്രതികൾ വഴിയിൽ കാത്തു നിൽക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി. നായർ പറഞ്ഞു.

പ്രതികൾ ലഹരിമരുന്നു ശീലമാക്കിയവർ; ആക്രമണം പതിവ്
ശരാചന്ദ്രൻ വധക്കേസിലെ പ്രതികൾ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പതിവായി ഉപയോഗിക്കുന്നവരാണെന്ന് പോലീസ്. സംസ്ഥാനത്തിനു പുറത്തുനിന്നും ഇവർ ലഹരി എത്തിക്കുന്നതായി പോലീസിനു സംശയമുണ്ട്. കൊലപാതക കേസിന്റെ അന്വേഷണത്തിനൊപ്പം ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ടോം തോമസ് 2019-ൽ ഹരിപ്പാട്ട് യുവാവിനെ ആക്രമിച്ച് രണ്ടുപവന്റെ സ്വർണമാല അപഹരിച്ച കേസിൽ ഉൾപ്പെട്ടിരുന്നു. തുടർന്നു രണ്ടുവർഷത്തോളം തിരുവനന്തപുരത്ത് ഒളിവിൽ താമസിച്ച ഇയാളെ കഴിഞ്ഞ ഡിസംബറിലാണ് പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

Next Post

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ; പോലീസിനെ ചീത്തവിളിച്ചു , നടി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ; പോലീസിനെ ചീത്തവിളിച്ചു ,  നടി അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ; പോലീസിനെ ചീത്തവിളിച്ചു , നടി അറസ്റ്റില്‍

ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവർണറെ രക്ഷിക്കുകയാണ് സർക്കാർ ചെയ്‌തത്‌ ; അഭിപ്രായ വ്യതാസമില്ലെന്ന് എ കെ ബാലൻ

ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവർണറെ രക്ഷിക്കുകയാണ് സർക്കാർ ചെയ്‌തത്‌ ; അഭിപ്രായ വ്യതാസമില്ലെന്ന് എ കെ ബാലൻ

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

സർവ്വേ എതിർക്കില്ല, കുറ്റിയടിക്കാൻ വിടില്ല ;  സിൽവർ ലൈനിൽ സമരം തുടരുമെന്ന് കെ സുധാകരൻ

ഗവർണർ തറരാഷ്ട്രീയം കളിക്കുന്നു , ഭരണകാര്യത്തില്‍ ഇടപെടുന്നത് അനുചിതം ; കടന്നാക്രമിച്ച് കെ. സുധാകരന്‍

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട

വയനാട് ജില്ലയില്‍ 285 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021