കൊച്ചി: തൃക്കാക്കരയിൽ മുന്നണികളെ പിന്തുണക്കേണ്ടെന്ന ട്വന്റി – ട്വന്റി, ആം ആദ്മി പാർട്ടികളുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരു പാർട്ടികളും ചേർന്ന ജനക്ഷേമ മുന്നണിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തൃക്കാക്കരയിൽ മത്സരിക്കാതിരുന്ന അവരുടെ തീരുമാനത്തെ മാത്രമാണ് താൻ നേരത്തെ സ്വാഗതം ചെയ്തത്. ഈ പാർട്ടികളുടെ പിന്തുണക്ക് വേണ്ടി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫീന് അനുകൂലമാകും. സർക്കാർ വിരുദ്ധ വോട്ട് യു ഡി എഫിലേക് വരുമെന്നും വിഡി സതീശൻ പ്രതീക്ഷ പങ്കുവെച്ചു