• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്ന് സൗദി അറേബ്യ

by Web Desk 06 - News Kerala 24
July 15, 2022 : 1:56 pm
in News, World
Reading Time: 1 min read
0
A A
0
ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

റിയാദ് : ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്നുകൊടുത്ത് സൗദി അറേബ്യ. നിബന്ധനകള്‍ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേലില്‍ നിന്ന് സൗദി അറേബ്യയിലെത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

വെള്ളിയാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. തീരുമാനത്തെ ജോ ബൈഡന്‍ സ്വാഗതം ചെയ്‍തതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്‍ക് സളിവന്‍ അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന അന്താരാഷ്‍ട്ര ചട്ടങ്ങള്‍ പാലിച്ചാണ് എല്ലാ വിമാനക്കമ്പനികള്‍ക്കുമായി വ്യോമപാത തുറന്നുകൊടുക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് ഭൂഖണ്ഡങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ആഗോള ഹബ്ബെന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം കണക്കിലെടുത്തും അന്താരാഷ്‍ട്ര വ്യോമ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി പറയുന്നു.

നേരത്തെ ഇസ്രയേലില്‍ നിന്നുള്ള വിമാനങ്ങളും ഇസ്രയേലിലേക്ക് പോകുന്ന വിമാനങ്ങളും സൗദി അറേബ്യയുടെ വ്യോമപാത ഒഴിവാക്കിയായിരുന്നു പറന്നിരുന്നത്. ഇത് സര്‍വീസുകളുടെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും അധിക ഇന്ധനച്ചെലവിനും കാരണമായിരുന്നു. സൗദി അറേബ്യയുടെ തീരുമാനം മദ്ധ്യപൂര്‍വ ദേശത്ത് കൂടുതല്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നും ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും സുരക്ഷയും ക്ഷേമവും വര്‍ദ്ധിപ്പിക്കുമെന്നുമാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

അതേസമയം ഇസ്രയേലില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സിനോട് പറഞ്ഞിരുന്നു. ഇസ്രയേലിലെ മുസ്‍ലിംകള്‍ക്ക് ഹജ്ജില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 മുതല്‍ യുഎഇയില്‍ നിന്നും ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാന്‍ സൗദി അറേബ്യ അനുവദിച്ചുവരുന്നുണ്ട്. പ്രത്യേക കരാറുകളുടെയൊന്നും പിന്‍ബലമില്ലാതെയാണ് ഇത് സൗദി അറേബ്യ അനുവദിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിബിഎസ്ഇ റിസൾട്ട്, തീയതിയും സമയവും മറ്റ് വിശദവിവരങ്ങളും അറിയാം

Next Post

ടിപി കേസില്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു, ഒരുഘട്ടമെത്തിയപ്പോള്‍ അന്വേഷണം മുന്നോട്ടുപോയില്ലെന്ന് മുല്ലപ്പള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

ടിപി കേസില്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു, ഒരുഘട്ടമെത്തിയപ്പോള്‍ അന്വേഷണം മുന്നോട്ടുപോയില്ലെന്ന് മുല്ലപ്പള്ളി

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

സ്നേഹബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാകില്ല: സുപ്രീംകോടതി

എയർ ഇന്ത്യാ സാറ്റ്സിലെ വ്യാജ പീഡന പരാതി : ബിനോയ് ജേക്കബിന്റെ ഹർജി തള്ളി, അന്വേഷണം നേരിടണം

എയർ ഇന്ത്യാ സാറ്റ്സിലെ വ്യാജ പീഡന പരാതി : ബിനോയ് ജേക്കബിന്റെ ഹർജി തള്ളി, അന്വേഷണം നേരിടണം

മാര്‍ച്ച് 31 വരെ സമയം ; നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കില്ല : എസ്ബിഐ മുന്നറിയപ്പ്

ഇഎംഐ ഉയരും ; എസ്ബിഐ വായ്പാ നിരക്കുകൾ ഉയർത്തി

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021