• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

by Web Desk 06 - News Kerala 24
September 20, 2024 : 1:28 pm
0
A A
0
ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം (സെപ്തംബർ 23) ആഘോഷിക്കാൻ വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും.

എഫ്-15, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളാണ് ആകാശത്ത് വിസ്മയയം തീർക്കുക. ഇതിന് പുറമെ നിരവധി എയർ ബേസുകളിൽ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാൽക്കൺസ് ടീം’ ആണ് അഭ്യാസങ്ങളിൽ പങ്കെടുക്കുക. ബുധനാഴ്ച (സെപ്തം. 18) ഖഫ്ജി കോർണീഷിൽ വൈകീട്ട് 4.30 നും ജുബൈലിലെ അൽ ഫനാതീർ കോർണീഷിൽ വൈകീട്ട് 5.05 നും അരങ്ങേറിയ വ്യോമാഭ്യാസ പ്രകടനങ്ങളോടെ ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന എയർഷോ പരിപാടികൾക്ക് തുടക്കമായി. വ്യാഴാഴ്ച (സെപ്തം. 19) അൽ ഖോബാറിലെ കിങ് അബ്ദുല്ല പരിസ്ഥിതി പാർക്കിലും അൽഅഹ്സയിലെ കിങ് അബ്ദുല്ല റോഡിലും വൈകീട്ട് 4.30 നും ദമ്മാം ഈസ്റ്റ് കോർണിഷിൽ വൈകീട്ട് അഞ്ചിനും എയർഷോകൾ അരങ്ങേറി.

ജിദ്ദയിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് കടൽത്തീരത്താണ് പ്രദർശനം. റിയാദിൽ സെപ്തംബർ 22, 23 തീയതികളിൽ കൈറോവാൻ ഡിസ്ട്രിക്റ്റിലെ ഉമ്മു അജ്‌ലാൻ പാർക്കിൽ വൈകീട്ട് 4.30 ന് ആയിരിക്കും. സെപ്തംബർ 22, 23 തീയതികളിൽ ഖമീസ് മുഷൈത് (ബോളിവാർഡ് – തംനിയ – സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് – ആർട്ട് സ്ട്രീറ്റ്), അമീർ മുഹമ്മദ് ബിൻ സഊദ് പാർക്ക്, അമീർ ഹുസാം ബിൻ സഊദ് പാർക്ക്, അൽബാഹയിലെ റഗദാൻ ഫോറസ്റ്റ് എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചിന് ഷോകൾ അരങ്ങേറും.

ജിസാൻ കോർണിഷ്, കിങ് ഫൈസൽ റോഡ്, തബൂക്കിലെ അമീർ ഫഹദ് ബിൻ സുൽത്താൻ പാർക്ക്, ത്വാഇഫിലെ അൽറുദ്ദാഫ് പാർക്ക്, അൽശിഫ, അൽഹദ എന്നിവിടങ്ങൾ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകീട്ട് 5.30-ന് എയർ ഷോക്ക് സാക്ഷിയാകും. സെപ്തംബർ 24ന് നജ്‌റാനിലെ കിങ് അബ്ദുൽ അസീസ് പാർക്കിലും അൽ ജലവി ബിൻ അബ്ദുൽ അസീസ് പാർക്കിലും വൈകീട്ട് അഞ്ചിനും അൽ ഖർജിൽ വൈകീട്ട് 4.30 നും ഷോകൾ നടക്കും.

സെപ്തംബർ 26, 27 തീയതികളിൽ അൽ ഖോബാറിലെ വാട്ടർഫ്രണ്ടിലും സെപ്തംബർ 30ന് ഹഫർ അൽബാത്വിനിലെ ഹാല മാളിനടുത്തും ഒക്ടോബർ രണ്ടിന് വൈകീട്ട് 4.30ന് അൽജൗഫ് സകാക്ക പബ്ലിക് പാർക്ക്ക്കിലും എയർഷോകൾ വിസ്മയപ്രപഞ്ചം ഒരുക്കും. റിയാദ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിലും നിരവധി നാവിക താവളങ്ങളിലും റോയൽ സൗദി നേവി നിരവധി ആഘോഷപരിപാടികൾ ഒരുക്കും. റിയാദിലെ ദറഇയ ഗേറ്റിൽ സൈക്കിൾ യാത്രക്കാരുടെ മാർച്ച് സംഘടിപ്പിക്കും.

ജിദ്ദയിൽ നാവിക കപ്പലുകളുടെ ഷോ,‘സഖ്ർ അൽബഹർ’ വിമാനങ്ങളുടെ എയർ ഷോ, ഡൈവേഴ്‌സ് ലാൻഡിങ് ഓപ്പറേഷൻ, സൈനിക വാഹനങ്ങളുടെ മാർച്ച്, നാവികസേന രക്തസാക്ഷികളുടെ മക്കൾ അണിനിരക്കുന്ന മാർച്ച് എന്നിവയുണ്ടാകും. കൂടാതെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും ‘ഹിസ് മജസ്റ്റി’ കപ്പലുകളുടെ രാത്രി പ്രദർശനവും സംഘടിപ്പിക്കും.

‘സഖ്ർ അൽജസീറ ഏവിയേഷൻ മ്യൂസിയം’ ദേശീയ ദിനാഘോഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചരിത്രവും സംസ്കാരവും വിനോദവും സമന്വയിപ്പിക്കുന്ന സമ്പന്നമായ അനുഭവം ആസ്വദിക്കാൻ എല്ലാവർക്കും അവസരം നൽകും. സെപ്തംബർ 21, 22, 23 തീയതികളിൽ വൈകീട്ട് 4.30 മുതൽ രാത്രി 11 വരെ മൂന്ന് ദിവസത്തേക്ക് മ്യൂസിയം സന്ദർശകർക്കായി തുറക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇന്ത്യ ഒട്ടും വൃത്തിയില്ലാത്ത മോശം സ്ഥലം’, വീഡിയോയുമായി 6 വർഷത്തിനുശേഷം ഇന്ത്യയിലെത്തിയ യൂട്യൂബർ, വലിയ വിമർശനം

Next Post

സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്‌തു; മറ്റ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത നിലയില്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്‌തു; മറ്റ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത നിലയില്‍

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്, ജാമ്യത്തിന് കർശന ഉപാധികൾ; സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കർണാടക ഹൈക്കോടതി ജഡ്ജിയുടെ 'പാകിസ്ഥാൻ' പരാമർശവും സ്ത്രീവിരുദ്ധ പരാമർശവും: സുപ്രീംകോടതി റിപ്പോർട്ട് തേടി

വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

വിറ്റാമിന്‍ ബി12-ന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In