റിയാദ് : പന്ത്രണ്ടു വയസില്‍ കുറവ് പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. സ്‌കൂള്‍ അസംബ്ലികള്‍ റദ്ദാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടായാല്‍ വിദ്യാര്‍ഥികള്‍ പരിശോധന നടത്തണം.
പന്ത്രണ്ടു വയസില്‍ കുറവുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിക്കല്‍ ഒരു വ്യവസ്ഥയല്ലെന്നാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞിരിക്കുന്നത്. രാവിലെ നടക്കുന്ന അസംബ്ലികള്‍ സ്‌കൂളുകള്‍ റദ്ദാക്കണം. വിദ്യാര്‍ത്ഥകള്‍ രാവിലെ സ്‌ക്കൂളുകളില്‍ എത്തിയാല്‍ നേരെ ക്ലാസുകളിലേക്ക് കയറാം. ശ്വസന സംബന്ധമായതടക്കം വല്ല ലക്ഷണങ്ങളും അനുഭവപ്പെട്ടാല്‍ രാവിലെ പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം.
സ്‌കൂള്‍ മുറ്റങ്ങളില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം. ഓരോ ക്ലാസിനും വിവിധ ഭാഗങ്ങളായിതിരിച്ച് പരിശോധനക്ക് സൗകര്യമൊരുക്കണം. വിദ്യാര്‍ഥികള്‍ പരസ്പരം കൂടിക്കലരുന്നില്ലെന്ന് ഉറപ്പുവരുത്തണം. വിവിധ ക്‌ളാസുകള്‍ക്ക് പ്രത്യേകം കുപ്പത്തൊട്ടികള്‍ സജജീകരിക്കണമെന്നും പന്ത്രണ്ട് വയസ്സിനു താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിരോധ മാര്‍ഗനിര്‍ദേശത്തില്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.