• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പകർച്ചവ്യാധി; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; പ്രവാസികൾക്കും ബാധകം

by Web Desk 04 - News Kerala 24
December 6, 2023 : 2:57 pm
in News, World
0
A A
0
പകർച്ചവ്യാധി; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; പ്രവാസികൾക്കും ബാധകം

റിയാദ്: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ മതിയെന്നാണ് നിർദേശം. യാത്ര ചെയ്യേണ്ടി വന്നാൽ അവിടങ്ങളിൽ തങ്ങുന്നതിെൻറ ദൈർഘ്യം കുറയ്ക്കാനും നിർദേശമുണ്ട്.മഞ്ഞ കാറ്റഗറിയിൽ പെടുത്തിയ തായ്‌ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറാസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയ സിംബാബ്‌വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിർദേശമുള്ളത്.

കോളറ, ഡെങ്കിപ്പനി, നിപ്പ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ. പോളിയോ, മലേറിയ, കൊവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മാനിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചത് കൊണ്ടാണ് സിംബാബ്‌വെയെ ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയത്.

അത്യാവശ്യമായി ഈ രാജ്യങ്ങളിൽ പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കാൻ അതോറിറ്റി നിർദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുത്, ഭക്ഷണ പാത്രങ്ങൾ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം, താമസത്തിെൻറ ദൈർഘ്യം കുറക്കണം, ഇടകലർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപ്പിലാക്കിൻ തിരുപ്പതി മോഡൽ ക്യൂ; തീർത്ഥാടകർക്ക് ആശ്വാസം, പരീക്ഷണം വിജയം

Next Post

10 വർഷം മുമ്പ് കാരണം കാണിക്കൽ നോട്ടീസില്ലാതെ പിരിച്ചുവിട്ട കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ തിരിച്ചെടുക്കാൻ വിധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
10 വർഷം മുമ്പ് കാരണം കാണിക്കൽ നോട്ടീസില്ലാതെ പിരിച്ചുവിട്ട കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ തിരിച്ചെടുക്കാൻ വിധി

10 വർഷം മുമ്പ് കാരണം കാണിക്കൽ നോട്ടീസില്ലാതെ പിരിച്ചുവിട്ട കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ തിരിച്ചെടുക്കാൻ വിധി

വിജയ് ഹസാരെ: ഒന്നാം സ്ഥാനക്കാരായ കേരളം പ്രീ ക്വാർട്ടറും രണ്ടാം സ്ഥാനക്കാരായ മുംബൈ ക്വാർട്ടറും കളിക്കാൻ കാരണം

വിജയ് ഹസാരെ: ഒന്നാം സ്ഥാനക്കാരായ കേരളം പ്രീ ക്വാർട്ടറും രണ്ടാം സ്ഥാനക്കാരായ മുംബൈ ക്വാർട്ടറും കളിക്കാൻ കാരണം

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,343 നിയമലംഘകരായ പ്രവാസികളെ നാടുകടത്തി

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,343 നിയമലംഘകരായ പ്രവാസികളെ നാടുകടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021