ന്യൂഡൽഹി: രാജ്യത്തെ എസ്.ബി.ഐ ശാഖകൾ മേയ് എട്ട് ഞായറാഴ്ചയും തുറക്കും. എൽ.ഐ.സിയുടെ ഐ.പി.ഒ നടക്കുന്ന പശ്ചാത്തലത്തിൽ ആർ.ബി.ഐയുടെ നിർദേശപ്രകാരമാണ് നടപടി. നേരത്തെ ശാഖകൾ ഞായറാഴ്ച തുറക്കുന്നതിൽ എതിർപ്പറിയിച്ച് എസ്.ബി.ഐ രംഗത്തെത്തിയിരുന്നു. എങ്കിലും ഒടുവിൽ ശാഖകൾ ഞായറാഴ്ചയും തുറക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ശാഖകൾ ഞായറാഴ്ചയും തുറക്കുന്ന വിവരം അറിയിച്ചത്. എൽ.ഐ.സി ഐ.പി.ഒക്ക് വേണ്ടി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഒരു സന്തോഷവാർത്തയെന്ന് പറഞ്ഞാണ് ശാഖകൾ തുറക്കുന്ന വിവരം എസ്.ബി.ഐ അറിയിച്ചത്.
മേയ് നാലിനാണ് എൽ.ഐ.സിയുടെ ഐ.പി.ഒ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിൽപനകളിലൊന്നാണ് എൽ.ഐ.സിയുടേത്. വ്യാഴാഴ്ച തന്നെ എൽ.ഐ.സി ഐ.പി.ഒയുടെ മുഴുവൻ യൂനിറ്റുകളും ആളുകൾ വാങ്ങിയിരുന്നു. മേയ് ഒമ്പത് വരെയാണ് ഐ.പി.ഒക്കായി അപേക്ഷിക്കാൻ സാധിക്കുക.