• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാന സ്കൂൾ കലോത്സവം വയനാട്ടിൽ നടത്താത്തത് എന്തുകൊണ്ട്?

by Web Desk 04 - News Kerala 24
July 4, 2024 : 3:31 pm
in Kerala, News
0
A A
0
സംസ്ഥാന സ്കൂൾ കലോത്സവം വയനാട്ടിൽ നടത്താത്തത് എന്തുകൊണ്ട്?

ക​ൽ​പ​റ്റ: ജില്ലകൾ മുഴുവൻ ഊഴമിട്ട് സഞ്ചരിക്കുമ്പോഴും സംസ്ഥാന സ്കൂൾ കലോത്സവവും കായികമേളയുമൊക്കെ ചുരം കയറിയെത്താൻ എന്തുകൊണ്ടാണ് മടിക്കുന്നത്? ചരിത്രത്തിൽ ഇന്നേവരെ ഒരുതവണ പോലും വയനാട്ടിൽ സംസ്ഥാന സ്കൂൾ കലോത്സവം നടന്നിട്ടില്ല. സംസ്ഥാന സ്കൂൾ കായികമേളയുടെ കാര്യവും അതുതന്നെ. വയനാടിനൊപ്പം പിന്നാക്ക ജില്ലകളെന്ന് വിലയിരുത്തപ്പെടു​മ്പോഴും കാസർകോടിനും ഇടുക്കിക്കുമൊക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങൊരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കൽപറ്റയേക്കാൾ സൗകര്യം കുറഞ്ഞ നഗരങ്ങൾ പലകുറി മേളക്ക് ആതിഥ്യം വഹിച്ചപ്പോഴും വയനാടിനോടുള്ള അവഗണന പതിറ്റാണ്ടുകളായി തുടരുക തന്നെയാണ്.

ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് തങ്ങളോട് എ​ന്നും അ​വ​ഗ​ണ​ന​യാ​ണെ​ന്ന പ​രി​ഭ​വ​ത്തി​ന് വയനാടിന്റെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അതിൽ ഏറെ കഴമ്പുണ്ടുതാനും. ജി​ല്ല രൂ​പ​വ​ത്ക​രി​ച്ച് അ​ര​പ​തി​റ്റാ​ണ്ടാ​വാ​റാ​യെ​ങ്കി​ലും എല്ലാ മേഖലയിമുള്ള ‘അ​യി​ത്ത’​ത്തി​ന് ഇ​ന്നും കു​റ​വൊ​ന്നു​മി​ല്ല. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ, കാ​യി​ക മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പ് കാ​ര്യ​ത്തി​ലും അതിനു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെയെന്നാണ് വയനാട്ടുകാരുടെ .ചോദ്യം.

ജില്ലയിൽ സൗകര്യം കുറവാണെന്ന ‘കുറ്റം’ ചാർത്തിയാണ് പണ്ട് വയനാടിനെ സ്ഥിരമായി മാറ്റിനിർത്തിയിരുന്നത്. ഇ​ന്നു​വ​രെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മോ കാ​യി​ക​മേ​ള​യോ ചു​രം ക​യ​റി എ​ത്താത്തതിനു പറഞ്ഞ ന്യായം അതായിരുന്നു. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള മേ​ള പോ​ലും ഒ​റ്റ​ത്ത​വ​ണ​യാ​ണ് വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ​ത്. മു​ൻകാ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ടു​ത്ത കാ​ല​ത്താ​യി ജി​ല്ല​ക്ക് സം​സ്ഥാ​ന മേ​ള​ക​ൾ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നുണ്ട്.

എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​വി​ധ സ്കൂ​ൾ മേ​ള​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​വും പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഒ​ന്നി​ൽ​പോ​ലും വ​യ​നാ​ട് ഇ​ടം നേ​ടി​യി​ല്ല. ഒ​രു​ത​വ​ണ സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ​പ്പോ​ൾ വ​ൻ വി​ജ​യ​മാ​യി​രു​ന്നു.

നി​ല​വി​ൽ ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക മേ​ള ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ണ്ട്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​യ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ത്‌​ല​റ്റി​ക്‌​സും ഗെ​യിം​സും ഒ​രു​മി​ച്ച്‌ ന​ട​ത്തി​യാ​ലും മീ​ന​ങ്ങാ​ടി കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. ജി​ല്ല ആ​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വ​ലി​യ ഗ്രൗ​ണ്ടും സ്റ്റേ​ജു​മു​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള എ​സ്.​കെ.​എം.​ജെ സ്കൂ​ൾ അ​ട​ക്കം നി​ര​വ​ധി സ്കൂ​ളു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും നി​ല​വി​ലു​ണ്ട്.

അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ഫീഷ്യ​ൽ​സി​നും താ​മ​സി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​പ്പോ​ൾ നി​ര​വ​ധി​യാ​ണ്. എ​ന്നി​ട്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കാ​യി​ക​മേ​ള​യോ ക​ലോ​ത്സ​വ​മോ ന​ട​ത്താ​ൻ വ​യ​നാ​ട് ജി​ല്ല​യെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ജി​ല്ല​യി​ലെ എം.​എ​ൽ.​എ​മാ​ർ റി​സ്ക് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. മേ​ള​ക​ൾ​ക്ക് വ​യ​നാ​ടി​നെ പ​രി​ഗ​ണി​ക്കാ​തെ പോ​കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ വ​യ​നാ​ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ്. ക​ഴി​വി​ല്ലാ​ത്ത അ​ധ്യാ​പ​ക​രെ വ​യ​നാ​ട്ടി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​ണി​ഷ്​​മെ​ന്റ് ട്രാ​ൻ​സ്ഫ​ർ ന​ട​ത്തി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

സ്കൂ​ൾ മേ​ള​ക​ൾ വ​യ​നാ​ട്ടി​ൽ ന​ട​ത്താ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്നും മേ​ള​ക​ളെ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായു മലിനീകരണം മൂലം രാജ്യത്ത് ഓരോ വർഷവും മരിക്കുന്നത് 33,000 പേർ -റിപ്പോർട്ട്

Next Post

ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് അഞ്ചിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് അഞ്ചിന്

ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് അഞ്ചിന്

ആശുപത്രി ജനറേറ്ററില്‍ നിന്നും പുക പടർന്നു; തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ആശുപത്രി ജനറേറ്ററില്‍ നിന്നും പുക പടർന്നു; തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ഉറക്കത്തിൽ ഹൃദയാഘാതം; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി

ഉറക്കത്തിൽ ഹൃദയാഘാതം; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി

കോട്ടയിൽ 16കാരൻ തൂങ്ങി മരിച്ച നിലയിൽ; ഈ വർഷം ഇതുവരെ മരണപ്പെട്ടത് പന്ത്രണ്ടോളം പേർ

കോട്ടയിൽ 16കാരൻ തൂങ്ങി മരിച്ച നിലയിൽ; ഈ വർഷം ഇതുവരെ മരണപ്പെട്ടത് പന്ത്രണ്ടോളം പേർ

ഹാഥറസ് ദുരന്തം: പ്രാർഥന ചടങ്ങ് സംഘാടക സമിതിയിലെ ആറ് പേർ അറസ്റ്റിൽ

ഹാഥറസ് ദുരന്തം: പ്രാർഥന ചടങ്ങ് സംഘാടക സമിതിയിലെ ആറ് പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021