• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

by Web Desk 06 - News Kerala 24
January 31, 2024 : 6:44 am
in India, News
Reading Time: 1 min read
0
A A
0
മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

ദില്ലി: മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്നാണ് ഇത്രയധികം മുട്ടകൾ കണ്ടെടുത്തത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലായിരിക്കാമെന്ന നി​ഗമത്തിലാണ് ശാസ്ത്രലോകം. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് മുട്ടകളുടെ ഫോസിൽ കണ്ടെത്തിയത്. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു. ഏകദേശം 66 ദശലക്ഷം  (6.6 കോടി) വര്‍ഷങ്ങള്‍ ഫോസിലുകള്‍ക്ക്  പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഗവേഷക ഹര്‍ഷ ധീമന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലെ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ശാസ്ത്ര മാസികയായ പ്ലോസ് വണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുള്ള മുട്ടകൾ, ഓരോ കൂട്ടിലും 20 വരെ സൂക്ഷിച്ചിരുന്നു. ചില മുട്ടകളില്‍ അടയിരുന്നതിന്റെ ശേഷിപ്പും ലഭിച്ചുയ ചിലതില്‍ വിരിയാൻ വെച്ചതിന്റെ അടയാളമുണ്ടായിരുന്നില്ല. ഡെക്കാന്‍ ട്രാപ്പിനോട് ചേര്‍ന്ന് കിടക്കുന്ന ലമെറ്റ ഫോര്‍മേഷൻ പ്രദേശത്താണ് ദിനോസറുകളുടെ മുട്ടകള്‍ വന്‍തോതില്‍ കണ്ടെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് ലമെറ്റ ഫോർമേഷനുകൾ ഗവേഷകര്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലും ഫോസിലുകൾ ഉണ്ടായേക്കാമെന്നും സംശയിക്കുന്നു.  ഈ സ്ഥലങ്ങളില്‍ നിന്ന് സസ്തനികളുടെയും ഉരഗങ്ങളുടെയും മറ്റ് ജീവികളുടെയും ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്.

നര്‍മദാ തീരം ദിനോസറുകളുടെ പ്രജനന കേന്ദ്രമായിരുന്നുവെന്നും മുട്ടയിടാനും വിരിയിക്കാനുമായി ദിനോസറുകള്‍  ഇവിടെ എത്തിയിരുന്നുവെന്നുമാണ് പ്രധാന നിഗമനം. ദിനോസറുകള്‍ക്ക് ജീവിക്കാനാവശ്യമായ പരിതസ്ഥിതിയും ഭക്ഷണലഭ്യതയുമായിരിക്കാം ഇങ്ങോട്ടേക്ക് ആകർഷിച്ചത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്നും ഗുജറാത്തിലെ ബലാസിനോറില്‍ നിന്നും നേരത്തെയും ദിനോസറുകളുടെ മുട്ട കണ്ടെത്തിയിരുന്നു. ധറില്‍ ദിനോസറുകളുടെ മുട്ട നാട്ടുകാര്‍ കുലദേവതയെന്ന് കരുതി ആരാധിച്ചിരുന്നത് വാർത്തയായിരുന്നു.

ദിനോസറുകള്‍ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ്, ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ഫോസിലുകൾ നൽകുന്ന സൂചന. ഭീമമായ ഉൽക്കാപതനത്തെ തുടർന്നുണ്ടായ ആവാസമാറ്റമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയുടെ അക്കൗണ്ടിൽ 41 രൂപ, ആഡംബര ഹോട്ടലിൽ 15 ദിവസം സുഖജീവിതം, ലക്ഷമല്ല, കണ്ണുതള്ളിച്ച ബില്ല്, അറസ്റ്റ്

Next Post

1.37 ലക്ഷം ശമ്പളം, ബോണസ്, ഇൻഷുറൻസ്, ഭക്ഷണം, താമസം; ഇസ്രയേലിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
1.37 ലക്ഷം ശമ്പളം, ബോണസ്, ഇൻഷുറൻസ്, ഭക്ഷണം, താമസം; ഇസ്രയേലിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

1.37 ലക്ഷം ശമ്പളം, ബോണസ്, ഇൻഷുറൻസ്, ഭക്ഷണം, താമസം; ഇസ്രയേലിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

കൊടുങ്ങല്ലൂരിലും ശക്തികുളങ്ങരയിലും ആനയിടഞ്ഞു, പന്തൽ മറിച്ചിട്ടു, ചുറ്റുമതിൽ തകർത്തു

കൊടുങ്ങല്ലൂരിലും ശക്തികുളങ്ങരയിലും ആനയിടഞ്ഞു, പന്തൽ മറിച്ചിട്ടു, ചുറ്റുമതിൽ തകർത്തു

ലോകം കാത്തിരുന്ന പരീക്ഷണം, മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു-ആദ്യഘട്ടം വിജയം

ലോകം കാത്തിരുന്ന പരീക്ഷണം, മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു-ആദ്യഘട്ടം വിജയം

മത വിദ്വേഷ പ്രസംഗം ; പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പി സി ജോർജും മകനും ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അം​ഗത്വം സ്വീകരിച്ചേക്കും

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021