• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഷെഡ്യൂൾ എക്‌സ്’ മരുന്നുകൾ ‘ഷെഡ്യൂൾ എച്ച്’ എന്ന് ലേബൽ ചെയ്ത് വിൽപ്പന; മരുന്നു കമ്പനിക്കെതിരെ കേസെടുത്തു

by Web Desk 06 - News Kerala 24
July 13, 2024 : 10:42 am
in Kerala, News
Reading Time: 1 min read
0
A A
0
ഗൈനക്കോളജി വാർഡിലെത്തിയ അജ്ഞാത യുവതി മരുന്ന് കുത്തിവച്ചു പിന്നാലെ ഗുരുതരാവസ്ഥയിലായി 25കാരി

മലപ്പുറം: വിൽപ്പനയിൽ അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽ പെട്ട മരുന്ന് ‘ഷെഡ്യൂൾ എച്ച്’ എന്ന് തെറ്റായി ലേബൽ ചെയ്ത് വിൽപ്പന നടത്തിയ മരുന്നു നിർമ്മാതാക്കൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ വി എ വനജയുടെ നേതൃത്വത്തിൽ തിരൂരിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബൽ ചെയ്ത മരുന്നുകൾ കണ്ടെടുത്തത്.

കെറ്റ്ഫ്‌ലിക്‌സ് എന്ന ബ്രാൻഡിൽ പുറത്തിറങ്ങുന്ന, അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിൻ ഇൻജക്ഷൻ ആണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ വൈറ്റൽ ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർമ്മിച്ച് തെലങ്കാന ആസ്ഥാനമായ ഹെറ്റെറോ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് മാർക്കറ്റ് ചെയ്യുന്നത്. തിരൂരിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് മരുന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗുണനിലവാര പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും മരുന്നിന്റെ തുടർ വിൽപ്പന തടയുകയും ചെയ്തിട്ടുണ്ട്.

ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ വിൽപ്പനയിൽ അതീവ നിയന്ത്രണമുള്ള മരുന്നാണിത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കെറ്റാമിൻ ഇൻജക്ഷൻ മരുന്നുകളുടെ ഔഷധ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് നിയമനുസൃതമായ ലൈസൻസ് (ഫോം 20 ജി) ആവശ്യമാണ്. ‘ഷെഡ്യൂൾ എച്ച്’ എന്ന് ലേബൽ ചെയ്ത് നിയമനുസൃതമായ ലൈസൻസുകൾ ഇല്ലാത്ത ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങൾ മുഖാന്തരമാണ് കെറ്റ്ഫ്‌ലിക്‌സ് വിൽപ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. നിയമ പ്രകാരം ‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽപ്പെട്ട ഇൻജക്ഷൻ മരുന്നുകൾ നിർമ്മിക്കുന്നതിന് അഞ്ച് എം എൽ  പാക്കിങ് ആണ് അനുവദനീയമായ പരമാവധി അളവ്. എന്നാൽ 10 എംഎൽ ന്റെ ഇഞ്ചക്ഷനാക്കിയാണ് നിർമ്മാണ കമ്പനി ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുള്ളത്.

കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ഷാജി എം വർഗീസിന്റെ നിർദേശ പ്രകാരം നടന്ന റെയ്ഡിൽ ജില്ലാ ഡ്രഗ്‌സ് ഇൻസ്പെക്ടർ ഡോ എം സി നിഷിത്, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ ടി എം അനസ്, ആർ അരുൺ കുമാർ, ഡ്രഗ്‌സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്) വി കെ ഷിനു, കോഴിക്കോട് ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ആയ സി വി നൗഫൽ, യു ശാന്തി കൃഷ്ണ, കെ നീതു, വി എം ഹഫ്സത്ത്, വയനാട് ഇൻസ്പെക്ടർ യൂനസ് കൊടിയത്ത് എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരീക്ഷണ പറക്കലിനിടെ വനമേഖലയിലേക്ക് കൂപ്പുകുത്തി, റഷ്യൻ യാത്രാ വിമാനത്തിലെ എല്ലാവരും കൊല്ലപ്പെട്ടു

Next Post

അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം

77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം

ലക്ഷക്കണക്കിനാളുകളുടെ കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും ഹാക്കര്‍മാര്‍ ചോര്‍ത്തി; ഉറപ്പിച്ച് എറ്റി ആന്‍ഡ് റ്റി

ലക്ഷക്കണക്കിനാളുകളുടെ കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും ഹാക്കര്‍മാര്‍ ചോര്‍ത്തി; ഉറപ്പിച്ച് എറ്റി ആന്‍ഡ് റ്റി

കെ മുരളീധരൻ്റെ വിഷമം മാറ്റാൻ കോൺഗ്രസ് നീക്കം: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

പിണറായി പൂര്‍ണ്ണ സംഘിയായി മാറി, എത്ര മായ്ക്കാൻ ശ്രമിച്ചാലും ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെ; കെ മുരളീധരൻ

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി 6 മാസത്തിന് ശേഷം പിടിയില്‍

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി 6 മാസത്തിന് ശേഷം പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021